ഓസ്കർ 2026: പുരസ്കാരങ്ങൾ വാരിക്കൂട്ടി ‘വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍’, മികച്ച നടൻ മൈക്കിൾ ബി ജോർദൻ, നടി ജെസി ബക്ലി

ലോസ് ഏഞ്ചൽസ്: 98-ാമത് ഓസ്കർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.മൈക്കിൾ ബി. ജോർദൻ (സിന്നേഴ്സ്) ആണ് മികച്ച നടൻ. സിന്നേഴ്സ് എന്ന ചിത്രത്തിലെ അഭിനയമാണ് പുരസ്കാരം നേടിക്കൊടുത്തത്. ‘ഹാംനെറ്റി’ലൂടെ ജെസി ബക്ലി മികച്ച നടിയായി.മികച്ച ചിത്രമായി വൺ ബാറ്റിൽ ആഫ്റ്റർ അനദർ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സഹനടനുള്ള പുരസ്കാരം ‘വൺ ബാറ്റിൽ ആഫ്റ്റർ അനദറി’ലൂടെ ഷോൺ പെൻ നേടി. ‘വെപ്പൻസ്’ എന്ന ഹൊറർ സിനിമയിലൂടെ മികച്ച സഹനടിക്കുള്ള പുരസ്കാരം എയ്മി മാഡിഗനാണ് നേടിയത്.

ഓസ്കാറിൻ്റെ താരമായത് വൺ ബാറ്റിൽ ആഫ്റ്റർ അനദർ ആണ്. മികച്ച ചിത്രം, സംവിധായകൻ, എഡിറ്റിങ്, സഹനടൻ, അവലംബിത തിരക്കഥ, കാസ്റ്റിങ് എന്നീ പുരസ്കാരങ്ങളാണ് വൺ ബാറ്റിൽ ആഫ്റ്റർ അനദർ നേടിയത്.

ഡോൾബി തിയേറ്ററിലാണ് പുരസ്കാര സമർപ്പണ ചടങ്ങ് നടക്കുന്നത്.

ദ്യമായാണ് ഓസ്കറിൽ മികച്ച കാസ്റ്റിങിനുള്ള പുരസ്കാരം പ്രഖ്യാപിക്കുന്നത്. ‘വൺ ബാറ്റിൽ ആഫ്റ്റർ അനദറി’ലൂടെ കസാന്ദ്ര കുലുകുൻഡിസ് ആണ് പുരസ്കാരം നേടിയത്. മികച്ച വിഷ്വൽ ഇഫക്റ്റ്സിനുള്ള പുരസ്കാരം അവതാർ: ഫയർ ആൻഡ് ആഷിന്. മികച്ച പ്രൊഡക്‌ഷൻ ഡിസൈൻ ഫ്രാങ്കെൻസ്റ്റൈൻ.

46 കാരി ഓട്ടം ഡ്യൂറള്‍ഡ് അര്‍ക്കപോ ആണ് മികച്ച ഛായാഗ്രഹണത്തിനുള്ള ഓസ്കർ നേടിയത്. മികച്ച ഛായാഗ്രഹണത്തിന് ഓസ്കർ നേടുന്ന ആദ്യ കറുത്ത വർഗക്കാരിയാണ് ഓട്ടം ഡ്യൂറള്‍ഡ്. അക്കാദമിയുടെ 96 വർഷത്തെ ചരിത്രത്തിൽ ഈ വിഭാഗത്തിൽ വിജയിക്കുന്ന ആദ്യ വനിതയുമായി ഓട്ടം ഡ്യൂറള്‍ഡ്.

Share news
error: Content is protected !!
Scroll to Top