യുവതിയോട് ലൈംഗികാതിക്രമം: യുവാവ് പിടിയിൽ

കോഴിക്കോട് : യുവതിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയിൽ. കക്കോടി പടിഞ്ഞാറ്റുംമുറി സ്വദേശി തട്ടാരിക്കൽ വീട്ടിൽ വൈശാഖി (25)നെയാണ് നടക്കാവ് പൊലീസ് പിടിച്ചത്.

ശനി രാത്രി കാരപ്പറമ്പിലെ ക്ഷേത്രത്തിൽ തിറ കാണുകയായിരുന്ന വെസ്റ്റ്ഹിൽ സ്വദേശിനിയായ യുവതിയോട് പ്രതി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. തുടർന്ന് യുവതിയുടെ പരാതിയിൽ പൊലിസ് കേസ് രജിസ്റ്റർ ചെയ്തു. കസ്റ്റഡിയിലെടുക്കുകയാരുന്നു. അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി.

Share news
error: Content is protected !!
Scroll to Top