പലതവണ ചായ ചോദിച്ചിട്ടും കിട്ടിയില്ല; ഭര്‍തൃമാതാവ് മരുമകളെ വെട്ടിക്കൊന്നു;കൊടും ക്രൂരത നിലമ്പൂരില്‍

മലപ്പുറം: ഭര്‍തൃമാതാവ് മരുമകളെ വെട്ടിക്കൊന്നു. നിലമ്പൂര്‍ കൂറ്റമ്പാറയിലാണ് നാടിനെ നടുക്കിയ കൊടും ക്രൂരത നടന്നത്. കൂറ്റമ്പാറ സ്വദേശി സുനില്‍ ബാബുവിന്റെ ഭാര്യ രജില(30)യാണ് കൊല്ലപ്പെട്ടത്. അമ്മായി അമ്മ ചായ ചോദിച്ചിട്ട് കിട്ടാത്തതാണ് പ്രകോപനത്തിന് ഇടയാക്കിയത് എന്നാണ് വിവരം. സംഭവത്തില്‍ ഭര്‍തൃമാതാവായ ശാന്ത (72)യെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇന്ന് രാവിലെ 6.30നാണ് സംഭവം. മക്കളുടെ മുന്നില്‍വെച്ച് വിറക് വെട്ടാനുപയോഗിക്കുന്ന കത്തികൊണ്ടാണ് രജിലയെ ശാന്ത വെട്ടിയത്.

പലവട്ടം ചായ ചോദിച്ചെങ്കിലും കിട്ടിയില്ലെന്നും ഇതാണ് പ്രകോപനത്തിന് ഇടയാക്കിയത് എന്ന് ശാന്ത പൊലീസിനോട് പറഞ്ഞതായാണ് വിവരം. രജിലയുടെ ശരീരത്തില്‍ പല തവണ വെട്ടേറ്റു. കഴുത്തിനേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണം. രജിലയെ മക്കള്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല, വീട്ടില്‍വെച്ച് തന്നെ മരണം സംഭവിച്ചു. മൃതദേഹം നിലവില്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലാണ് ഉള്ളത്. രണ്ട് പെണ്‍മക്കളാണ് രജിലയ്ക്കുള്ളത്.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top