
താനൂർ: ഉറ്റവരെയും നാട്ടുകാരെയും കണ്ണീരിലാഴ്ത്തി ഇ. ആദർശിന്റെ (40) വിയോഗം. പൊതുപ്രവർത്തകനും നാട്ടുകാർക്ക് ഏറെ സ്വീകാര്യനുമായിരുന്ന ആദർശിന്റെ വിയോഗമാണ് നാടിന് ഒന്നാകെ ദുഃഖത്തിലാഴ്ത്തിയത്.
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ പരീക്ഷ ഭവൻ ജീവനക്കാരനാണ് ആദർശ്. നേരത്തെ ദേശാഭിമാനിയുടെ താനൂർ ലേഖകനായിരുന്നു. കേരള വിഷൻ, ടി.സി.വി എന്നീ ചാനലുകളിലെ റിപ്പോർട്ടറും വാർത്താവതാരകനുമായിരുന്നു.
കോഴിക്കോട് നിന്നാണ് ജേണലിസം പൂർത്തിയാക്കിയത്. കാലിക്കറ്റ് യൂണിവേഴ്സിറ്റി പി.ജി ഫോക്ക്ലോറിൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയിട്ടുണ്ട്.
താനൂർ കാട്ടിലങ്ങാടി സ്വദേശിയും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ജീവനക്കാരനുമായിരുന്ന ഇ.ബാലഗോപാലന്റേയും, കൊച്ചി നേവൽ ബേസിൽ ഉദ്യോഗസ്ഥയായിരുന്ന മാലതിയുടെയും മകനാണ്.
ഭാര്യ ജിംഷ, മകൾ: സാരംഗി (കാട്ടിലങ്ങാടി ഹയർസെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനി)
സഹോദരി: ആശ (അധ്യാപിക, താനൂർ ദേവധാർ സ്കൂൾ)
സംസ്കാരം വൈകിട്ട് തറവാട്ടുവളപ്പിൽ.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു



