ബിയ്യം അഡ്വഞ്ചർ ടൂറിസം ഇന്ന് പ്രവർത്തനം തുടങ്ങും

പൊന്നാനി : സാഹസിക ടൂറിസത്തിന് വഴിതുറന്ന് പൊന്നാനി നഗരസഭ. ഫൺ ഫ്യൂഷൻ എന്റർടെയ്ൻമെൻ്റുമായി ചേർന്നൊരുക്കുന്ന പുളിക്കകടവ് ബിയ്യം അഡ്വഞ്ചർ ടൂറിസം തിങ്കൾ രാവിലെ 9.30 മുതൽ പ്രവർത്തനം തുടങ്ങുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ബിയ്യം കായലിൻ്റെ സൗന്ദര്യവും പ്രകൃതിഭംഗിയും ലോകത്തിനുമുന്നിൽ തുറന്നിടുന്നതോടൊപ്പം സാഹസിക ടൂറിസത്തിന് വഴിയൊരുക്കുകയാണ് നഗരസഭ.

സിപ്പ് ലൈൻ, സിപ്പ് സൈക്കിളിങ്, ഹൈറോപ്പ്, ലോറോപ്പ്, റൈഡുകൾ, കയാക്കിങ്, പെഡൽ ബോട്ടുകൾ തുടങ്ങി നിരവധി പുതുമകളാണ് പാർക്കിലുള്ളത്.

Share news
error: Content is protected !!
Scroll to Top