
ദുബായ് വിമാനത്താവളത്തിന് സമീപം ഡ്രോൺ ആക്രമണം. പ്രദേശത്ത് തീപിടിത്തം ഉണ്ടായി. സുരക്ഷ ഉറപ്പാക്കാൻ നടപടി പുരോഗമിക്കുന്നുവെന്ന് അധികൃതർ അറിയിച്ചു. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഉണ്ടായ ഡ്രോണ്‍ ആക്രമണ ശ്രമം തകര്‍ത്തതായി ദുബൈ മീഡിയ ഓഫീസ് സ്ഥിരീകരിച്ചു. വിമാനത്താവളത്തിലെ ഇന്ധന ടാങ്കുകളില്‍ ഒന്ന് ലക്ഷ്യമിട്ടായിരുന്നു ഡ്രോണ്‍ ആക്രമണം എന്നാണ് റിപ്പോര്‍ട്ട്. തീ നിയന്ത്രണവിധേയമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചതായും സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.
യുഎഇ പ്രസിഡന്റും സൗദി കിരീടാവകാശിയും തമ്മിൽ ഫോണിൽ ചർച്ച നടത്തി.ഇറാൻ ആക്രമണം അവസാനിപ്പിക്കണമെന്ന് യുഎഇയും സൗദി അറേബ്യയും ആവശ്യപ്പെട്ടു. നയതന്ത്ര ഇടപെടൽ ഉണ്ടാകണമെന്ന് ആഹ്വാനം ചെയ്തു. തങ്ങളുടെ പ്രദേശങ്ങള്‍ സംരക്ഷിക്കുന്നതിനും പ്രാദേശിക സുരക്ഷ ഉറപ്പാക്കുന്നതിനും സാധ്യമായ സഹകരണം തുടരാനും ചര്‍ച്ചയില്‍ ധാരണയായി.
അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ യുദ്ധം അവസാനിക്കുമെന്ന് അമേരിക്ക പറയുന്നത്. യുഎസ് ഊർജ്ജ സെക്രട്ടറി ക്രിസ് റൈറ്റിന്റെതാണ് പ്രസ്താവന. ക്രൂഡ് ഓയിൽ വിതരണം പുനസ്ഥാപിക്കുമെന്നും വിലയിൽ ഇടിവ് സംഭവിക്കുമെന്നും അമേരിക്ക പ്രതികരിച്ചു. അതേസമയം വെടിനിർത്തലിന് ഇറാൻ ആഗ്രഹിക്കുന്നില്ലെന്നും കഴിയുന്നിടത്തോളം കാലം സ്വയം പ്രതിരോധം തുടരാനാണ് തീരുമാനമെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബാസ് അരഗ്ചി വ്യക്തമാക്കി. വെടിനിർത്തലിന് ഇറാൻ അഭ്യർത്ഥിച്ചിട്ടില്ലെന്നും അമേരിക്കയുമായി ചർച്ചകൾ നടത്തിയിട്ടില്ലെന്നും ഇറാൻ പ്രതികരിച്ചു. ചർച്ചകളില്ലാതെ തന്നെ ജനതയെ സംരക്ഷിക്കാനുള്ള ശക്തി ഇറാൻ നേതൃത്വത്തിനുണ്ടെന്നും അരഗ്ചി പറഞ്ഞു.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




