
വള്ളിക്കുന്ന്:വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് 22 ാം വാര്‍ഡില്‍
ജിയുപിഎസ് റസിഡന്‍സ് അസോസിയേഷന്‍ കോംട്രെസ്റ്റ് കണ്ണാശുപത്രി കാലിക്കറ്റുമായി സഹകരിച്ച് സൗജന്യ നേത്ര പരിശോധനയും തിമിരനിര്‍ണ്ണയക്യമ്പും സംഘടിപ്പിച്ചു.
അസോസിയേഷന്‍ സെക്രട്ടറി ശാലിനി ടീച്ചര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ അസോസിയേഷന്‍ പ്രസിഡന്റ് രമണി കെ ടി അധ്യക്ഷയായി. വാര്‍ഡ് മെമ്പര്‍ വിക്രമന്‍ ഇ. കെ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
തുടര്‍ന്ന് കോംട്രസ്റ്റ് കണ്ണാശുപത്രിയിലെ ഡോ.ഡാനിയ നേത്ര സംരക്ഷണത്തെ കുറിച്ച് സംസാരിച്ചു. സ്മിത മധു നന്ദിയും പറഞ്ഞു. ക്യാമ്പില്‍ നൂറ്റിയംപതോളം പേര്‍ പങ്കെടുത്തു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക





