Latest News

പരപ്പനങ്ങാടിയില്‍ വീട് കുത്തിതുറന്ന് സ്വര്‍ണവും പണവും മോഷ്ടിച്ചു

പരപ്പനങ്ങാടി:അഞ്ചപ്പുരയില്‍ വീട് കുത്തി തുറന്ന് മോഷണം. അരീക്കാട് ഷാഫിയുടെ വീട്ടിന്റെ മുന്‍വശത്തെ വാതില്‍ തകര്‍ത്താണ് മോഷണം നടത്തിയിരിക്കുന്നത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന നിന്ന് 1,14000 രൂപയും രണ്ടര പവന്‍ ആഭരണങ്ങളുമാണ് ഇവിടെ നിന്ന് മോഷണം പോയത്. വീട്ടിലുള്ളവര്‍ നോമ്പതുറയ്ക്കായി വീട് അടച്ച് കുടുംബ വീട്ടില്‍ പോയതായിരുന്നു. ഇന്ന് രാവിലെ എത്തിയപ്പോഴാണ് വീടിന്റെ മുന്‍വശത്തെ വാതിലിന്റെ പൂട്ട് പൊളിച്ചനിലയില്‍ കണ്ടത്. സമീപത്ത് മുകളക് പൊടി വീതറിയാണ് മോഷണം നടത്തിയിരിക്കുന്നത്. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പരപ്പനങ്ങാടി സി ഐയുടെ

പാചകവാതക പ്രതിസന്ധി;വിറകടുപ്പ് സമരം നടത്തി കേരള വ്യാപാരിവ്യവസായി സമിതി

പരപ്പനങ്ങാടി:പരപ്പനങ്ങാടിയില്‍ വിറകടുപ്പ് സമരം നടത്തി കേരള വ്യാപാരിവ്യവസായി സമിതി .ഹോട്ടല്‍ വ്യാപാരികള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ജനങ്ങളെയും പ്രതിസന്ധിയിലാക്കുന്ന പാചകവാതക പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കഴിയാത്ത കേന്ദ്ര സര്‍ക്കാറിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് കേരള വ്യാപാരിവ്യവസായി സമിതി തിരൂരങ്ങാടി വള്ളിക്കുന്ന് ഏരിയ കമ്മറ്റികളുടെ നേതൃത്വത്തില്‍ പരപ്പനങ്ങാടി പോസ്റ്റോഫിസിന് മുന്നില്‍ വിറകടുപ്പ് സമരം നടത്തി. തിരൂരങ്ങാടി ഏരിയ സെക്രട്ടറി എ.വി രഘുനാഥ് സ്വാഗതം പറഞ്ഞു. ജില്ലാ എക്‌സിക്യൂട്ടിവ് മെമ്പര്‍ ഗോപാലകൃഷണന്‍ എന്‍ വി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി സുനില്‍

നിയമസഭാ തിരഞ്ഞെടുപ്പ്;ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം:നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയുമായി ബിജെപി. 47 സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തില്‍ ഏപ്രില്‍ 9നാണ് വോട്ടെടുപ്പ്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും മെയ് 4 നായിരിക്കും. കേരളത്തിനൊപ്പം അസമും പുതുച്ചേരിയും ഏപ്രില്‍ 9 ന് പോളിംഗ് ബൂത്തിലെത്തും. കാട്ടാക്കട – പി കെ കൃഷ്ണദാസ് മഞ്ചേശ്വരം – കെ സുരേന്ദ്രന്‍ ഉദുമ -മനുലാല്‍ മേലോത്ത് കാഞ്ഞങ്ങാട് – ബല്‍രാജ് എം പയ്യന്നൂര്‍ – എ പി ഗംഗാധരന്‍ അഴീക്കോട് – കെ കെ വിനോദ്

നിയമസഭ തിരഞ്ഞെടുപ്പ് ; അച്ചടിശാലകള്‍ നിബന്ധനകള്‍ പാലിക്കണം

കോഴിക്കോട്:നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പോസ്റ്ററുകള്‍, നോട്ടീസുകള്‍ തുടങ്ങിയവ പ്രിന്റ് ചെയ്യുന്ന സ്ഥാപനങ്ങള്‍ 1951ലെ ജനപ്രാതിനിധ്യ നിയമം 127 എ പ്രകാരമുള്ള നിബന്ധനകള്‍ പാലിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് അറിയിച്ചു. അച്ചടി ജോലികള്‍ ഏറ്റെടുക്കുന്നതിന് മുമ്പ് നിയമത്തിലെ ചട്ടം 127 എ(2) പ്രകാരമുള്ള നിര്‍ദിഷ്ട  മാതൃകയില്‍ പ്രസിദ്ധീകരിക്കുന്ന ആള്‍ ഒപ്പിട്ടതും രണ്ടുപേര്‍ സാക്ഷ്യപ്പെടുത്തിയതുമായ സത്യവാങ്മൂലത്തിന്റെ രണ്ട് പകര്‍പ്പുകള്‍ പ്രസ്സ് ഉടമകള്‍ വാങ്ങി സൂക്ഷിക്കണം. അച്ചടിക്കുശേഷം പ്രിന്റ് ചെയ്തതിന്റെ ഒരു

നിയമസഭ തിരഞ്ഞെടുപ്പ്: കോഴിക്കോട് ജില്ലയില്‍ 39 ഫ്‌ളയിങ് സ്‌ക്വാഡുകള്‍

കോഴിക്കോട്:നിയമസഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സ്ഥാനാര്‍ഥികളുടെ ചെലവുകള്‍ നിരീക്ഷിക്കുന്നതിനും വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണം, മദ്യം, പാരിതോഷികങ്ങള്‍ തുടങ്ങിയവ കൊണ്ടുപോകുന്നത് തടയുന്നതിനുമായി ജില്ലയില്‍ വിവിധ സ്‌ക്വാഡുകള്‍ രൂപീകരിച്ചു. ഓരോ നിയോജക മണ്ഡലത്തിലും മൂന്ന് വീതം ഫ്‌ളയിങ് സ്‌ക്വാഡുകളും ഒമ്പത് സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകളുമാണ് പ്രവര്‍ത്തനസജ്ജമായത്. 13 വീഡിയോ സര്‍വൈലന്‍സ് ടീമും പ്രവര്‍ത്തിക്കും. സ്ഥാനാര്‍ഥി, ഏജന്റ്, പാര്‍ട്ടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സഞ്ചരിക്കുന്ന വാഹനങ്ങളില്‍ 50,000 രൂപയില്‍ കൂടുതല്‍ സൂക്ഷിക്കുകയോ മദ്യം, മയക്കുമരുന്ന്, ആയുധങ്ങള്‍ തുടങ്ങിയ കൈവശം വെക്കുകയോ ചെയ്താല്‍ പിടിച്ചെടുക്കുമെന്നും ജനപ്രാതിനിധ്യ

സ്വര്‍ണവില ഇന്നും കുറഞ്ഞു

കൊച്ചി: ചെറിയൊരാശ്വാസം നല്‍കി സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കുറഞ്ഞു. ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് രണ്ട് തവണയായി 1640 രൂപ കുറഞ്ഞ് 1,15,440 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 205 രൂപ കുറഞ്ഞ് 14,430 രൂപയായി. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണവില ഇടിയുന്നത്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇന്ന് സ്വര്‍ണം വ്യാപാരം നടക്കുന്നത്.

അട്ടിപ്പത്തല്‍…റമദാന്‍ സ്‌പെഷ്യല്‍

മലബാറിലെ വിരുന്നുകളിലും ചായസമയത്തും തിളങ്ങുന്ന ഒരു പരമ്പരാഗത വിഭവമാണ് അട്ടിപ്പത്തൽ (ഇതിനെ അടുക്കു പത്തൽ എന്നും വിളിക്കാറുണ്ട്). പത്തിരികൾ അടുക്കടുക്കായി വെച്ച് ഇടയിൽ മസാല നിറച്ച് പുഴുങ്ങിയെടുക്കുന്ന വിഭവമാണിത്. ഇത് തയ്യാറാക്കുന്ന രീതി താഴെ നൽകുന്നു: ആവശ്യമായ സാധനങ്ങൾ പത്തിരി തയ്യാറാക്കാൻ: മസാല (ഫില്ലിംഗ്) തയ്യാറാക്കാൻ: തയ്യാറാക്കുന്ന വിധം 1. മസാല തയ്യാറാക്കാം ആദ്യം ഇറച്ചി ഉപ്പും മഞ്ഞളും ചേർത്ത് വേവിച്ച് വെക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കി സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ വഴറ്റുക.

നാടിനെയാകെ കണ്ണീരിലാഴ്ത്തി ആദർശിന്റെ വിയോഗം

താനൂർ: ഉറ്റവരെയും നാട്ടുകാരെയും കണ്ണീരിലാഴ്ത്തി ഇ. ആദർശിന്റെ (40) വിയോഗം. പൊതുപ്രവർത്തകനും നാട്ടുകാർക്ക് ഏറെ സ്വീകാര്യനുമായിരുന്ന ആദർശിന്റെ വിയോഗമാണ് നാടിന് ഒന്നാകെ ദുഃഖത്തിലാഴ്ത്തിയത്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ പരീക്ഷ ഭവൻ ജീവനക്കാരനാണ് ആദർശ്. നേരത്തെ ദേശാഭിമാനിയുടെ താനൂർ ലേഖകനായിരുന്നു. കേരള വിഷൻ, ടി.സി.വി എന്നീ ചാനലുകളിലെ റിപ്പോർട്ടറും വാർത്താവതാരകനുമായിരുന്നു. കോഴിക്കോട് നിന്നാണ് ജേണലിസം പൂർത്തിയാക്കിയത്. കാലിക്കറ്റ് യൂണിവേഴ്സിറ്റി പി.ജി ഫോക്ക്ലോറിൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയിട്ടുണ്ട്.  താനൂർ കാട്ടിലങ്ങാടി സ്വദേശിയും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ജീവനക്കാരനുമായിരുന്ന ഇ.ബാലഗോപാലന്റേയും, കൊച്ചി നേവൽ ബേസിൽ

error: Content is protected !!
Scroll to Top