പരപ്പനങ്ങാടിയില്‍ വീട് കുത്തിതുറന്ന് സ്വര്‍ണവും പണവും മോഷ്ടിച്ചു

പരപ്പനങ്ങാടി:അഞ്ചപ്പുരയില്‍ വീട് കുത്തി തുറന്ന് മോഷണം. അരീക്കാട് ഷാഫിയുടെ വീട്ടിന്റെ മുന്‍വശത്തെ വാതില്‍ തകര്‍ത്താണ് മോഷണം നടത്തിയിരിക്കുന്നത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന നിന്ന് 1,14000 രൂപയും രണ്ടര പവന്‍ ആഭരണങ്ങളുമാണ് ഇവിടെ നിന്ന് മോഷണം പോയത്.

വീട്ടിലുള്ളവര്‍ നോമ്പതുറയ്ക്കായി വീട് അടച്ച് കുടുംബ വീട്ടില്‍ പോയതായിരുന്നു. ഇന്ന് രാവിലെ എത്തിയപ്പോഴാണ് വീടിന്റെ മുന്‍വശത്തെ വാതിലിന്റെ പൂട്ട് പൊളിച്ചനിലയില്‍ കണ്ടത്. സമീപത്ത് മുകളക് പൊടി വീതറിയാണ് മോഷണം നടത്തിയിരിക്കുന്നത്.

സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പരപ്പനങ്ങാടി സി ഐയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top