പാചകവാതക പ്രതിസന്ധി;വിറകടുപ്പ് സമരം നടത്തി കേരള വ്യാപാരിവ്യവസായി സമിതി

പരപ്പനങ്ങാടി:പരപ്പനങ്ങാടിയില്‍ വിറകടുപ്പ് സമരം നടത്തി കേരള വ്യാപാരിവ്യവസായി സമിതി .ഹോട്ടല്‍ വ്യാപാരികള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ജനങ്ങളെയും പ്രതിസന്ധിയിലാക്കുന്ന പാചകവാതക പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കഴിയാത്ത കേന്ദ്ര സര്‍ക്കാറിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് കേരള വ്യാപാരിവ്യവസായി സമിതി തിരൂരങ്ങാടി വള്ളിക്കുന്ന് ഏരിയ കമ്മറ്റികളുടെ നേതൃത്വത്തില്‍ പരപ്പനങ്ങാടി പോസ്റ്റോഫിസിന് മുന്നില്‍ വിറകടുപ്പ് സമരം നടത്തി.

തിരൂരങ്ങാടി ഏരിയ സെക്രട്ടറി എ.വി രഘുനാഥ് സ്വാഗതം പറഞ്ഞു. ജില്ലാ എക്‌സിക്യൂട്ടിവ് മെമ്പര്‍ ഗോപാലകൃഷണന്‍ എന്‍ വി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. എല്‍ഡിഎഫ് തിരൂരങ്ങാടി നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി അജിത് കൊളാടി സമരത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. വള്ളിക്കുന്ന് ഏരിയ കമ്മറ്റി സെക്രട്ടറി ബാബുരാജ് നന്ദി പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top