കാലിക്കറ്റ് സർവകലാശാല വാർത്തകൾ; ദേശീയ കലോത്സവത്തില്‍ സമ്മാനം നേടി കാലിക്കറ്റ്

ദേശീയ കലോത്സവത്തില്‍ സമ്മാനം നേടി കാലിക്കറ്റ്

ദേശീയ ഇന്റര്‍യൂണിവേഴ്‌സിറ്റി കലോത്സവത്തില്‍ പങ്കെടുത്ത നാലിനങ്ങളിലും കാലിക്കറ്റ് സര്‍വകലാശാലാ ടീം സമ്മാനം നേടിയതായി വിദ്യാര്‍ഥി ക്ഷേമവിഭാഗം ഡീന്‍ ഡോ. കെ. ഫസലുറഹ്‌മാന്‍ അറിയിച്ചു. ചെന്നൈയിലെ സത്യഭാമ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ നടന്ന കലോത്സവത്തിലെ ക്രിയേറ്റീവ് കൊറിയോഗ്രാഫി ഇനത്തില്‍ കാലിക്കറ്റ് രണ്ടാം സ്ഥാനം നേടി. ടീമംഗങ്ങള്‍: പി.ആര്‍. വൃന്ദ, ആവണി സുരേഷ്, ദേവിക മന്‍ജിത്ത്, ഗായത്രി അനില്‍ കുമാര്‍, എ.ജി. ഗോപിക നന്ദന, എസ്. ശിവഗംഗ, പി.കെ. ശ്രീനന്ദ, അബിന്‍ ബാബു, ആദര്‍ശ് രാജ്, ടി.പി. ശിവാംഗ്.
കൊളാഷ്, പോസ്റ്റര്‍മേക്കിംഗ് എന്നിവയില്‍ നാലാം സ്ഥാനവും കാര്‍ട്ടൂണില്‍ അഞ്ചാം സ്ഥാനവും എ.ജി. ഗോപികാനന്ദന കരസ്ഥമാക്കി.

പരീക്ഷാഫലം

പത്താം സെമസ്റ്റര്‍ ബി.ആര്‍ക്. നവംബര്‍ 2025 (2017 മുതല്‍ 2020 വരെ പ്രവേശനം), ഡിസംബര്‍ 2025 (2016 പ്രവേശനം) സപ്ലിമെന്ററി പരീക്ഷാഫലങ്ങള്‍ പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്റ്റര്‍ (സി.സി.എസ്.എസ്.) നവംബര്‍ 2025 എം.എ. ഹിന്ദി ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍, എം.എ. ഫങ്ഷണല്‍ ഹിന്ദി ആന്റ് ട്രാന്‍സ്‌ലേഷന്‍ പരീക്ഷാഫലങ്ങള്‍ പ്രസിദ്ധീകരിച്ചു.

വിദൂരവിഭാഗം മൂന്നാം സെമസ്റ്റര്‍ എം.എ. ഹിന്ദി നവംബര്‍ 2025 (2022, 2023 പ്രവേശനം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാ രജിസ്‌ട്രേഷന്‍

പത്താം സെമസ്റ്റര്‍ ബി.ആര്‍ക്. (2017 പ്രവേശനം) ഏപ്രില്‍ 2026 റഗുലര്‍, സപ്ലിമെന്ററി, 2016 പ്രവേശനം ജൂലൈ 2026 സപ്ലിമെന്ററി പരീക്ഷ എന്നിവക്ക് പിഴയില്ലാതെ മാര്‍ച്ച് 26 വരെ അപേക്ഷിക്കാം.

Share news
error: Content is protected !!
Scroll to Top