
കോട്ടയം: കേരള കോൺഗ്രസ് എം മത്സരിക്കുന്ന 12 സീറ്റുകളിൽ സ്ഥാനാർഥി പട്ടിക പുറത്തിറക്കി.ജോസ് കെ മാണി പാലായിൽ മത്സരിക്കും. സിറ്റിങ്ങ് എം.എൽ എമാരായ റോഷി അഗസ്റ്റിൻ ഇടുക്കിയിലും സെബാസ്റ്റ്യൻ കുളത്തുങ്കൽ പൂഞ്ഞാറിലും ജോബ് മൈക്കിൾ ചങ്ങനാശേരിയിലും, ഡോ. എൻ.ജയരാജ് കാഞ്ഞിരപ്പളളിയിലും പ്രമോദ് നാരായൺ റാന്നിയിലും വീണ്ടും മത്സരിക്കും.
കടുത്തുരുത്തിയിൽ നിർമ്മലാ ജിമ്മിയാണ് സ്ഥാനാർഥി. പിറവത്ത് സാബു കെ. ജേക്കബും തൊടുപുഴയിൽ സിറിയക് ചാഴികാടനും ഇരിക്കൂറിൽ മാത്യു കുന്നപ്പിളളിയും പെരുമ്പാവൂരിൽ ബേസിൽ പോളും ചാലക്കുടിയിൽ ബിജു ചിറയത്തും മത്സരിക്കും.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




