നിയമസഭ തെരഞ്ഞെടുപ്പ്: ജില്ലയിലെ നോഡൽ ഓഫീസർമാരുടെ യോഗം ചേർന്നു

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ഡോ. വിനയ് ഗോയലിന്റെ അധ്യക്ഷതയിൽ നോഡൽ ഓഫീസർമാരുടെ അവലോകന യോഗം ചേർന്നു. കളക്ടറേറ്റ് കോൺഫ്രൻസ് ഹാളിൽ തെരെഞ്ഞെടുപ്പിന്റെ വിവിധ ചുമതലകൾ നിർവഹിക്കുന്ന 25 നോഡൽ ഓഫീസർമാരുടെ യോഗമാണ് ചേർന്നത്. സ്വതന്ത്രവും നിഷ്പക്ഷവും സുതാര്യവുമായ തെരഞ്ഞെടുപ്പ് ഉറപ്പു വരുത്തുന്നതിനായി എല്ലാ നോഡൽ ഓഫീസർമാരും കൃത്യമായി ചുമതല നിർവഹിക്കണമെന്ന് കളക്ടർ നിർദേശിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ കർശന നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് സുതാര്യവും നിഷ്പക്ഷവുമായ വോട്ടെടുപ്പ് ഉറപ്പാക്കാൻ കളക്ടർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഓരോ ഘട്ടത്തിലും നോഡൽ ഓഫീസർമാർ പുലർത്തേണ്ട ജാഗ്രതയെക്കുറിച്ച് കളക്ടർ സംസാരിച്ചു. കൃത്യമായ ആസൂത്രണവും ഏകോപനവുമാണ് ഒരു തെരഞ്ഞെടുപ്പിന്റെ വിജയഘടകമെന്നുംഎല്ലാ ഘട്ടങ്ങളിലും ഉദ്യോഗസ്ഥർ തമ്മിൽ മികച്ച ആശയവിനിമയം ഉണ്ടാവണമെന്നും കളക്ടർ ഓർമിപ്പിച്ചു.
യോഗത്തിൽ എ.ഡി.എം.കെ. ദേവകി, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ ജയശ്രീ എസ്. വാര്യർ തുടങ്ങിയവർ സംബന്ധിച്ചു.

Share news
error: Content is protected !!
Scroll to Top