Latest News

വെറ്റിറിനറി സർജൻ നിയമനം

ബാലുശ്ശേരിയിൽ പ്രവർത്തിക്കുന്ന എ.ബി.സി സെന്ററിൽ ദിവസവേതനത്തിൽ വെറ്റിറിനറി സർജനെ നിയമിക്കും. 90 ദിവസത്തേക്കോ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമനം വരുന്നത് വരെയോ ആണ് നിയമനം. വെറ്ററിനറി സയൻസിൽ ബിരുദവും വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനും ഉള്ള എ.ബി.സി സർജറിയിൽ പരിചയമുള്ളവർ വെള്ളക്കടലാസിൽ തയാറാക്കിയ ബയോഡാറ്റയോടൊപ്പം സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് എന്നിവയുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം മാർച്ച് 16ന് ഉച്ചക്ക് 12ന് കോഴിക്കോട് ജില്ലാ മൃഗസംരക്ഷണ ഓഫിസിൽ അഭിമുഖത്തിനെത്തണം.

പരിമിതികള്‍ കാറ്റില്‍ പറത്തി സൂരജ് മുച്ചക്ര സ്‌കൂട്ടറില്‍ സഞ്ചരിച്ചത് 12000 കിലോമീറ്റര്‍;സ്വീകരണം നല്‍കി വോയിസ് ഓഫ് ഡിസേബിള്‍ഡ്

തിരൂരങ്ങാടി: മുച്ചക്ര സ്‌കൂട്ടറില്‍ ഇന്ത്യ, നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളിലായി 12,000 കിലോമീറ്ററിലധികം സഞ്ചരിച്ച് ‘ആക്‌സസിബിലിറ്റി’ സന്ദേശം പ്രചരിപ്പിച്ച സൂരജ് പി. എയ്ക്ക് വോയിസ് ഓഫ് ഡിസേബിള്‍ഡ് തിരൂരങ്ങാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് അങ്കണത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ സംഘടനയുടെ വിവിധ തലങ്ങളിലുള്ള ഭാരവാഹികള്‍ പങ്കെടുത്തു. ലോകത്തിലെ തന്നെ ഏറ്റവും വലിയ ആക്‌സസിബിലിറ്റി അവയര്‍നസ് യാത്ര പൂര്‍ത്തിയാക്കിയാണ് വോയിസ് ഓഫ് ഡിസേബിള്‍ഡ് സ്റ്റേറ്റ് ജനറല്‍ സെക്രട്ടറിയും 2024-ലെ സംസ്ഥാന അവാര്‍ഡ്

നിയമസഭാ തിരഞ്ഞെപ്പ്;സിപിഐഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് എം വി ഗോവിന്ദന്‍

തിരുവനന്തപുരം:നിയമസഭാ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് സിപിഐഎം സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു.86 സീറ്റുകളില്‍ ഇക്കുറി സിപിഐഎം മത്സരിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. പൊളിറ്റ് ബ്യൂറോയില്‍ നിന്ന് പിണറായി വിജയന്‍ മത്സരിക്കും. പട്ടിക പ്രഖ്യാപിക്കുന്നത് കേന്ദ്ര നേതൃത്വത്തിന്റെ അംഗീകാരത്തോടെയാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. 75 സീറ്റില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ മത്സരിക്കുമെന്നും ആറ് സ്വതന്ത്രര്‍ സിപിഐഎമ്മിനായി മത്സരിക്കുമെന്നും അദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിലെ സിപിഐഎം സ്ഥാനാര്‍ത്ഥികള്‍ മഞ്ചേശ്വരം – കെ.ആര്‍ ജയാനന്ദഉദുമ –

നിയമസഭാ തിരഞ്ഞെടുപ്പ്;സിപിഐ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിന് പിന്നാലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു സിപിഐ. 25 സ്ഥാനാര്‍ഥികളെയാണ് സിപിഐ.പ്രഖ്യാപിച്ചിരിക്കുന്നത്. പൂര്‍ണ സ്ഥാനാര്‍ഥി പട്ടിക പുറത്ത് വിടുന്ന ആദ്യ രാഷ്ട്രീയ പാര്‍ട്ടി സിപിഐ ആണെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിലെ സി പി ഐ സ്ഥാനാര്‍ത്ഥികള്‍ കാഞ്ഞങ്ങാട് – അഡ്വ.ഗോവിന്ദന്‍ പള്ളിക്കാപ്പില്‍നാദാപുരം – അഡ്വ.പി.വസന്തംതിരുരങ്ങാടി – അജിത് കൊളാടിഒഞ്ചേരി – മുസ്തഫ വി എം സ്വതന്ത്രന്‍)ഏറനാട് – അഡ്വ.ഷെഫീര്‍ കിഴിശ്ശേരിപട്ടാമ്പി – മുഹമദ് മുഹസിന്‍മണ്ണാര്‍ക്കാട് – മന്‍സില്‍

കേരളത്തില്‍ തെരഞ്ഞെടുപ്പ് ഏപ്രില്‍ 9 ന്;വോട്ടെണ്ണല്‍ മെയ് നാലിന്

ദില്ലി: കേരളം ഉള്‍പ്പെടെയുള്ള 5 സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍. കേരളത്തില്‍ ഏപ്രില്‍ 9 ന് വോട്ടെടുപ്പ് നടക്കും. ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. മെയ് 4 ന് വോട്ടെണ്ണല്‍ നടക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ 2.70 കോടി വോട്ടര്‍മാരാണുള്ളതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷര്‍ പറഞ്ഞു. 4.24 ലക്ഷം പുതിയ വോട്ടര്‍മാരാണ്. 30471 പോളിംഗ് സ്റ്റേഷനുകളാണ് കേരളത്തിലുണ്ടാകുക. കേരളത്തില്‍ 100 വയസിന് മുകളില്‍ 1571 വോട്ടര്‍മാരാണുള്ളത്. കേരളത്തിനൊപ്പം അസവും

ചങ്ങാതി സർവ്വേ ഉദ്ഘാടനം നിർവ്വഹിച്ചു

മലപ്പുറം:സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പാക്കുന്ന ചങ്ങാതി ഇതര സംസ്ഥാന തൊഴിലാളി സാക്ഷരത പദ്ധതിയുടെ സംസ്ഥാന തല സർവ്വേ ഉദ്ഘാടനം പോരൂർ ഗ്രാമ പഞ്ചായത്തിലെ ചേരിപ്പറമ്പ് റേഷൻ കടയ്ക്ക് സമീപം എ.പി.അനിൽ കുമാർ എം.എൽ.എ. നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. പുഷ്പവല്ലി അദ്ധ്യക്ഷം വഹിച്ചു. സാക്ഷരതാ മിഷൻ ഡയറക്ടർ പ്രൊഫ. എ. ജി ഒലീന പദ്ധതി വിശദീകരണം നടത്തി. വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അമ്യത കെ.കെ മുഖ്യ പ്രഭാഷണം നടത്തി. പോരൂർ ഗ്രാമ പഞ്ചായത്ത് വൈസ്

താനൂരിൽ ഐ.എ.എസ്, ഐ.പി.എസ് പരിശീലന കേന്ദ്രം വരുന്നു

താനൂർ: സംസ്ഥാന ന്യൂനപക്ഷ കോർപ്പറേഷന്റെ കീഴിൽ ഐ.എ.എസ് ഐ.പി.എസ്, യു.പി.എസ്.സി ഉൾപ്പെടെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പരിശീലന കേന്ദ്രം വരുന്നു.  ന്യൂനപക്ഷ കോർപ്പറേഷന്റെ താനൂരിലെ എക്സ്റ്റൻഷൻ ഓഫീസിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ന്യൂനപക്ഷ കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ പരിശീലന കേന്ദ്രം പ്രഖ്യാപിച്ചത്. പോലീസ് സ്റ്റേഷൻ റോഡിൽ ബി.എസ്.എൻ.എൽ ഓഫീസ് കെട്ടിടത്തിലാണ് ന്യൂനപക്ഷ കോർപ്പറേഷന്റെ പുതിയ എക്സ്റ്റൻഷൻ ഓഫീസ് പ്രവർത്തനം ആരംഭിച്ചത്. കോർപ്പറേഷൻ്റെ സേവനം പരമാവധി ജനങ്ങളിലേക്ക് എത്തിക്കുന്നതിനായാണ് ഇത്തരത്തിലുള്ള സെൻ്ററുകൾ ആരംഭിക്കുന്നത്. വിദ്യാഭ്യാസ വായ്പ, സ്വയം തൊഴിൽ വായ്പ,

ക്രിസ്പി..ബട്ടർ ചിക്കൻ പോക്കറ്റ്സ്

ബട്ടർ ചിക്കൻ ഫില്ലിംഗും ക്രിസ്പി പുറംപാളിയും ചേർന്ന ‘ബട്ടർ ചിക്കൻ പോക്കറ്റ്സ്’ വളരെ രുചികരമായ ഒരു പലഹാരമാണ്. ഇത് തയ്യാറാക്കുന്ന വിധം താഴെ നൽകുന്നു: ആവശ്യമായ സാധനങ്ങൾ: ചിക്കൻ ഫില്ലിംഗിന്: പോക്കറ്റ് തയ്യാറാക്കാൻ: തയ്യാറാക്കുന്ന വിധം: ഘട്ടം 1: ബട്ടർ ചിക്കൻ ഫില്ലിംഗ് ഘട്ടം 2: പോക്കറ്റ് തയ്യാറാക്കൽ ഘട്ടം 3: വറുത്തെടുക്കൽ ചൂടുള്ള ബട്ടർ ചിക്കൻ പോക്കറ്റ്സ് റെഡി! ഇത് ടൊമാറ്റോ സോസിനൊപ്പം കഴിക്കാൻ വളരെ രുചികരമാണ്.

തെലങ്കാനയില്‍ നൂറോളം തെരുവ് നായ്ക്കളെ വിഷം കൊടുത്ത് കൊന്നു; കേസെടുത്ത് പോലീസ്

തെലങ്കാന: തെലങ്കാനയില്‍ നൂറോളം തെരുവുനായ്ക്കളെ വിഷംകൊടുത്ത് കൊന്നു. കിശ്ത്പുര്‍ ഗ്രാമത്തിലാണ് സംഭവം. ഗ്രാമമുഖ്യനും കൂട്ടാളികളും ചേര്‍ന്നാണ് തെരുവുനായ്ക്കളെ കൊന്നത് എന്നാണ് വിവരം. സംഭവത്തില്‍ മൃഗസ്‌നേഹിയായ ഗൗതം എന്നയാളാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഇദേഹത്തിന്റെ പരാതിയില്‍ ഗ്രാമത്തിലെ സര്‍പഞ്ചിനും ഗ്രാമപഞ്ചായത്തിനുമെതിരെ പോലീസ് കേസെടുത്തു. തെരുവുനായ്ക്കളെ കൊല്ലാന്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി തന്നെയാണ് മുന്‍കൈ എടുത്തത് എന്നാണ് വിവരം. ഇതിനായി പുറത്തുനിന്ന് രണ്ടുപേരെ കൊണ്ടുവന്ന് നായ്ക്കളെ വിഷംകൊടുത്ത് കൊന്ന ശേഷം നദിക്കരയില്‍ കുഴിച്ചുമൂടിയെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്.

കോഴിക്കോട് പയ്യോളിയില്‍ അമ്മയെയും മകനെയും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: പയ്യോളി മുണ്ടാളിതാഴത്ത് വീട്ടിനുള്ളില്‍ അമ്മയെയും മകനെയും മരിച്ചനിലയില്‍ കണ്ടെത്തി. മാധാവി(88), മകന്‍ സജീഷ് എന്നിവരാണ് മരിച്ചത്. മാധവിയെ കിടപ്പു മുറിയിലും സജീഷിനെ തൊട്ടടുത്ത മുറിയില്‍ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനായി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പയ്യോളി പോലീസ് അന്വേഷണം ആരംഭിച്ചു.

error: Content is protected !!
Scroll to Top