
തെലങ്കാന: തെലങ്കാനയില്‍ നൂറോളം തെരുവുനായ്ക്കളെ വിഷംകൊടുത്ത് കൊന്നു. കിശ്ത്പുര്‍ ഗ്രാമത്തിലാണ് സംഭവം. ഗ്രാമമുഖ്യനും കൂട്ടാളികളും ചേര്‍ന്നാണ് തെരുവുനായ്ക്കളെ കൊന്നത് എന്നാണ് വിവരം.
സംഭവത്തില്‍ മൃഗസ്‌നേഹിയായ ഗൗതം എന്നയാളാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഇദേഹത്തിന്റെ പരാതിയില്‍ ഗ്രാമത്തിലെ സര്‍പഞ്ചിനും ഗ്രാമപഞ്ചായത്തിനുമെതിരെ പോലീസ് കേസെടുത്തു.
തെരുവുനായ്ക്കളെ കൊല്ലാന്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി തന്നെയാണ് മുന്‍കൈ എടുത്തത് എന്നാണ് വിവരം. ഇതിനായി പുറത്തുനിന്ന് രണ്ടുപേരെ കൊണ്ടുവന്ന് നായ്ക്കളെ വിഷംകൊടുത്ത് കൊന്ന ശേഷം നദിക്കരയില്‍ കുഴിച്ചുമൂടിയെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്.




