താനൂരിൽ ഐ.എ.എസ്, ഐ.പി.എസ് പരിശീലന കേന്ദ്രം വരുന്നു

താനൂർ: സംസ്ഥാന ന്യൂനപക്ഷ കോർപ്പറേഷന്റെ കീഴിൽ ഐ.എ.എസ് ഐ.പി.എസ്, യു.പി.എസ്.സി ഉൾപ്പെടെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പരിശീലന കേന്ദ്രം വരുന്നു. 

ന്യൂനപക്ഷ കോർപ്പറേഷന്റെ താനൂരിലെ എക്സ്റ്റൻഷൻ ഓഫീസിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ന്യൂനപക്ഷ കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ പരിശീലന കേന്ദ്രം പ്രഖ്യാപിച്ചത്.

പോലീസ് സ്റ്റേഷൻ റോഡിൽ ബി.എസ്.എൻ.എൽ ഓഫീസ് കെട്ടിടത്തിലാണ് ന്യൂനപക്ഷ കോർപ്പറേഷന്റെ പുതിയ എക്സ്റ്റൻഷൻ ഓഫീസ് പ്രവർത്തനം ആരംഭിച്ചത്.

കോർപ്പറേഷൻ്റെ സേവനം പരമാവധി ജനങ്ങളിലേക്ക് എത്തിക്കുന്നതിനായാണ് ഇത്തരത്തിലുള്ള സെൻ്ററുകൾ ആരംഭിക്കുന്നത്.

വിദ്യാഭ്യാസ വായ്പ, സ്വയം തൊഴിൽ വായ്പ, ഭവന വായ്പ, സംരംഭക വായ്പ തുടങ്ങിയവ ചെറിയ പലിശയിലാണ് നൽകുന്നത്. ചടങ്ങിൽ ന്യൂനപക്ഷ വികസന  ധനകാര്യ കോർപ്പറേഷൻ ചെയർമാൻ, മാനേജിംഗ് ഡയറക്ടർ, ജനപ്രതിനിധികൾ, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top