കേരളത്തില്‍ തെരഞ്ഞെടുപ്പ് ഏപ്രില്‍ 9 ന്;വോട്ടെണ്ണല്‍ മെയ് നാലിന്

ദില്ലി: കേരളം ഉള്‍പ്പെടെയുള്ള 5 സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍. കേരളത്തില്‍ ഏപ്രില്‍ 9 ന് വോട്ടെടുപ്പ് നടക്കും. ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. മെയ് 4 ന് വോട്ടെണ്ണല്‍ നടക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ പ്രഖ്യാപിച്ചു.

കേരളത്തില്‍ 2.70 കോടി വോട്ടര്‍മാരാണുള്ളതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷര്‍ പറഞ്ഞു. 4.24 ലക്ഷം പുതിയ വോട്ടര്‍മാരാണ്. 30471 പോളിംഗ് സ്റ്റേഷനുകളാണ് കേരളത്തിലുണ്ടാകുക. കേരളത്തില്‍ 100 വയസിന് മുകളില്‍ 1571 വോട്ടര്‍മാരാണുള്ളത്.

കേരളത്തിനൊപ്പം അസവും പുതുച്ചേരിയും ഏപ്രില്‍ 9 ന് പോളിംഗ് ബൂത്തിലെത്തും. ഏപ്രില്‍ 23 നായിരിക്കും തമിഴ്‌നാട്ടിലെ വോട്ടെടുപ്പ്. പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. ഏപ്രില്‍ 23 ന് ഒന്നാം ഘട്ട തെരഞ്ഞെടുപ്പും ഏപ്രില്‍ 29 ന് രണ്ടാം ഘട്ട തെരഞ്ഞെടുപ്പും നടക്കും.

കേരളത്തില്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം മാര്‍ച്ച് 23 നും പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം മാര്‍ച്ച് 26നും ആണ്.

സുതാര്യവും, സമാധാനപരവുമായ തെരഞ്ഞെടുപ്പ് ഉറപ്പ് വരുത്തുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

Share news
error: Content is protected !!
Scroll to Top