Latest News

എടിഎം വഴി പണം ഇടപാട് നടത്തുന്നതിന് സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കാന്‍ ശുപാര്‍ശ

ദില്ലി : എടിഎം വഴിയുള്ള സൗജന്യ പണമിടപാടിന് സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കാന്‍ ശുപാര്‍ശ. എടിഎം വഴി ഓരോ തവണയും പണം പിന്‍ വലിക്കുമ്പോള്‍ സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കാനാണ് പുതിയ തീരുമാനം. ഇതിനായി അതത് ബാങ്കളുടെ എടിഎം ഉപയോഗത്തിന്റെ പരിധി മാസത്തില്‍ പരമാവധി 5 എണ്ണം ആക്കണമെന്ന് ബാങ്കുകള്‍ റിസര്‍വ് ബാങ്കിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

സമാധാന ചര്‍ച്ച പരാജയം; സുഡാന്‍ വീണ്ടും സംഘര്‍ഷത്തിലേക്ക്

ഖര്‍ത്തും : ആഭ്യന്തര കലപം രൂക്ഷമായി കൊണ്ടിരിക്കുന്ന ദക്ഷിണ സുഡാന്‍ വീണ്ടും സംഘര്‍ഷത്തിലേക്ക്. ഇവിടെ വിമതര്‍ പിടിച്ചടക്കിയ പ്രദേശങ്ങള്‍ തിരിച്ചു പിടിക്കാനായായാണ് സര്‍ക്കാര്‍ ശ്രമം നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. സൈനിക അട്ടിമറി ശ്രമം ആരോപിച്ച് 11 പേരെ ജയിലിലടച്ചതോടെയാണ് സാമാധാന ചര്‍ച്ചകളും വഴിമുട്ടിയിരിക്കുന്നത്. എണ്ണ സമ്പുഷ്ടമായ വിമതരുടെ കൈവശമുള്ള പ്രദേശങ്ങള്‍ തിരിച്ചു പിടിക്കുന്നതിന്

സോണിയാഗാന്ധി ഇനി തെലുങ്കാന തള്ളി; അമ്പലം ഉടന്‍

ആന്ധ്രാപ്രദേശ് : കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സോണിയാഗാന്ധിയെ ദേവിയാക്കി ആന്ധ്രയില്‍ വിഗ്രഹം തയ്യാറാക്കി. അധികം വൈകാതെ ഇവിടെ ക്ഷേത്രവും പണി കഴിപ്പിക്കും. ആന്ധ്രാ പ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ്സ് നേതാവ് ശങ്കര റാവുവാണ് സോണിയാഗാന്ധിയുടെ പേരില്‍ അമ്പലം പണിയാന്‍ ഒരുങ്ങുന്നത്. തെലുങ്കാന അമ്മ എന്ന് അര്‍ത്ഥം ഉള്ള തെലുങ്കാന തള്ളി എന്ന പേരിലാണ് വിഗ്രഹം പണിതിരിക്കുന്നത്. 500 കിലോ ഭാരമുള്ള വെങ്കല പ്രതിമയാണ് സോണിയുടേതായി പണി കഴിപ്പിച്ചിരിക്കുന്നത്.

പാളത്തില്‍ വിള്ളല്‍ ; തടസ്സപ്പെട്ട ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു

തിരു : കഴക്കൂട്ടത്തിനടുത്ത് പാളത്തില്‍ വിള്ളല്‍ കണ്ടതിനെ തുടര്‍ന്ന് തടസ്സപ്പെട്ട ട്രെയിന്‍ ഗതാഗതം ഭാഗികമായി പുനരാരംഭിച്ചു. ഇന്ന് രാവിലെ 6 മണിക്ക് ശേഷമാണ് പാളത്തില്‍ വിള്ളല്‍ കണ്ടത്.

യെദ്യൂരപ്പ ബിജെപിയിലേക്ക് തിരിച്ചു വരുന്നു; പ്രഖ്യാപനം ഇന്ന്

ബാംഗ്ലൂര്‍ : കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രി വിഎസ് യെദ്യൂരപ്പ ബിജെപിയിലേക്ക് തിരിച്ചു വരുന്നു. ഇതു സംബന്ധിച്ച ഔദേ്യാഗിക പ്രഖ്യാപനം ഇന്നുണ്ടാകും. യെദ്യൂരപ്പ പുതുതായി രൂപികരിച്ചിരിക്കുന്ന കെജെപി ബിജെപിയുമായി ലയിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനവും ഇതോടൊപ്പം ഉണ്ടാകും.
ബിജെപിയില്‍ വന്നതിന് ശേഷം യെദ്യൂരപ്പയുടെ നിലവിലെ പാര്‍ട്ടിയായ കെജെഡിയുമായി

തിരൂര്‍ റെയവേസ്റ്റേഷന്‍ മുഖം മിനുക്കുന്നു

തിരൂര്‍ :ജില്ലയിലെ ഏറ്റവും പ്രധനറെയല്‍വേസ്റ്റേഷനായ തിരൂരിലെത്തുന്ന യാത്രക്കാര്‍ക്ക് പുത്തന്‍ സൗകര്യങ്ങളൊരുങ്ങുന്നു. രണ്ട് കോടിയോളം രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ഈ ഘട്ടത്തില്‍ നടക്കാന്‍ പോകുന്നത്.

ദുബായിലെ ഷോപ്പിങ് മാളില്‍ ഇന്ത്യക്കാരന്റെ മൃതദേഹം

ദുബായ്: ദേരയിലെ ഗോള്‍ഡ് സെന്റര്‍ ഷോപ്പിങ് മാളിന്റെ ടോയ്‌ലെറ്റിനകത്ത് ഒരു ഇന്ത്യക്കാരന്റെ മൃതദേഹം കണ്ടെത്തി. തുടര്‍ന്ന് ഗോള്‍ഡ് സെന്ററിലെ ഷോപ്പുകള്‍ 2 മണിക്കൂറോളം അടച്ചിട്ടു.

ഗള്‍ഫ് പ്രവാസികള്‍ക്കൊരു സന്തോഷ വാര്‍ത്ത എയര്‍ ഇന്ത്യ ബാഗേജ് പരിധി ഉയര്‍ത്തി

ദില്ലി: എയര്‍ ഇന്ത്യ എക്‌സപ്രസ്സ് ബാഗേജ് അലവന്‍സ് 20കിലോയില്‍ നിന്ന 30 കിലോയായി വര്‍ദ്ധിപ്പിച്ചു. സിവില്‍ ഏവിയേഷന്‍ മന്ത്രി കെസി വേണുഗോപാല്‍ ഇന്ന് ദില്ലിയില്‍ മാധ്യമങ്ങളെ അറിയിച്ചതാണ് ഈ കാര്യം.

അഴിമതിക്കാരെ പിടിക്കാന്‍ കെജരിവാളിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പര്‍

ദില്ലി: കൈക്കുലി ആവിശ്യപ്പെടുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പിടിക്കാന്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പര്‍. തലസ്ഥാനത്ത് ഏതെങ്ങിലും ഒരു ഉദ്യോഗസ്ഥന്‍ നിങ്ങളോട് കൈക്കുലി ആവിശ്യപ്പെടുകയാണെങ്ങില്‍ 2735 7169 എന്ന നമ്പറിലേക്ക് വിളിക്കാനാണ് കെജരിവാള്‍ ആവിശ്യപ്പെട്ടത്.
അതേ സമയം ഇത് ഒരു ഹെല്‍പ്പ്‌ലൈന്‍ നമ്പറാണെന്നും കംപ്ലൈന്റ് നമ്പറലെന്നും

മോഹന്‍ലാല്‍ ദോഹയില്‍

ദോഹ: പ്രമുഖ ഇന്ത്യന്‍ ചലച്ചിത്ര താരം പത്മശ്രീ മോഹന്‍ലാല്‍ ദോഹയില്‍. ഖത്തറിലാദ്യമായി ചിത്രീകരിക്കുന്ന ഇന്ത്യന്‍ സിനിമയ്ക്കു വേണ്ടിയാണ് അദ്ദേഹമെത്തിയത്. പ്രമുഖ മലയാള സംവിധായകന്‍ രാജീവ് നാഥിന്റെ ‘രസം’ എന്ന സിനിമയിലാണ് മോഹന്‍ലാല്‍ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഷൂട്ടിംഗ് ഇന്നലെ ആരംഭിച്ചു.

error: Content is protected !!
Scroll to Top