Latest News

10 വയസ്സുകാരിയെ ചാവേറാക്കാന്‍ ശ്രമിച്ച സഹോദരനെ പോലീസ് തെരയുന്നു

കാണ്ഡഹാര്‍ : 10 വയസ്സുകാരിയായ പെണ്‍കുട്ടിയുടെ ശരീരത്തില്‍ സ്‌ഫോടക വസ്തുക്കള്‍ വെച്ചു കെട്ടി മനുഷ്യ ബോംബാക്കി സ്‌ഫോടനം നടത്താന്‍ വിട്ട പെണ്‍കുട്ടിയുടെ സഹോദരന്‍ കൂടിയായ താലിബാന്‍ കമാന്‍ഡറെ പോലീസ് തെരയുന്നു.
സെക്കന്‍ഡ് പ്രവിശ്യയായ ഹല്‍മാന്‍ പ്രൊവിന്‍സിലാണ് സംഭവം. സ്‌പോട്ട്‌മൈ എന്ന് പേരുള്ള 10 വയസ്സുകാരി പെണ്‍കുട്ടിയെ

സഞ്ജു സാംസണ്‍ ഐപിഎല്ലിലെ പ്രായം കുറഞ്ഞ കോടിപതി

കൊച്ചി : കേരളത്തില്‍ നിന്നുള്ള കൗമാര ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ഇന്ത്യന്‍ ഐപിഎല്ലിലെ വിലയേറിയ മുത്ത്. ഈ ഐപിഎല്‍ സീസണില്‍ ഈ മലയാളി താരത്തെ സ്വന്തമാക്കാന്‍ രാജസ്ഥാന്‍ റോയല്‍സ് നല്‍കുന്നത് നാല് കോടിയോളം രൂപ. ഇതോടെ സഞ്ജുവായിരിക്കും ഈ വര്‍ഷത്തെ ഏറ്റവും പ്രായം കുറഞ്ഞ വിലയേറിയ ഐപിഎല്‍ ഇന്ത്യന്‍ താരം.

മുന്‍ മിസ് വെനസേ്വല വെടിയേറ്റ് മുരിച്ചു

മുന്‍ മിസ് വെനസ്വേല മോണിക്ക സ്‌പെയര്‍ (29) ആണ് ആക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രി പത്തു മണിയോടെയാണ് സംഭവം നടന്നത്. മോണിക്കയുടെ മുന്‍ ഭര്‍ത്താവ് തോമസ് ബെറി (39) ആക്രമികളുടെ വെടിയേറ്റ് മരിച്ചിരുന്നു. ഇവരുടെ മകള്‍ അഞ്ചു വയസ്സുകാരി നോക്കി നില്‍ക്കെയാണ് ഇരുവരെയും വെടിവെച്ച് കൊന്നത്. അക്രമണത്തില്‍ കുട്ടിയുടെ കാലിനും വെടിയേറ്റിട്ടുണ്ട്.

സൗദിയില്‍ 8 വര്‍ഷം പൂര്‍ത്തിയാക്കിയ വിദേശ തൊഴിലാളികളെ പുറത്താക്കാന്‍ നിയമം വരുന്നു

റിയാദ്: സൗദ്യ അറേബ്യയില്‍ നിതാഖത് നിയമം കര്‍ശനമാക്കുന്നു. ഇതിന്റെ ഭാഗമായി വിദേശ പൗരന്‍മാര്‍ക്ക് രാജ്യത്ത് പരമാവധി 8 വര്‍ഷം മാത്രമേ നില്‍ക്കാന്‍ പാടുള്ളൂ എന്ന തരത്തിലാണ് പുതിയ നിയമം ആവിഷ്‌കരിക്കുന്നത്. വിദേശ തൊഴിലാളികള്‍ കുടുംബങ്ങളെ സൗദ്യ അറേബ്യയിലേക്ക് കൊണ്ടു വരുന്നത് നിരുല്‍സാഹപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സൗദ്യ അറേബ്യ ഇത്തരമൊരു നീക്കത്തിനൊരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ട്.

തിരുവനന്തപുരത്ത് എസ്എഫ്‌ഐ മാര്‍ച്ചില്‍ സംഘര്‍ഷം; നഗരം യുദ്ധക്കളം

തിരു : തിരുവനന്തപുരത്ത് എസ്എഫ്‌ഐ മാര്‍ച്ചില്‍ രൂക്ഷമായ സംഘര്‍ഷം .സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് പോലീസ് ഗ്രനൈഡും ജലപീരങ്കിയും ഉപയോഗിച്ചു.
പോലീസിന് നേരെ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു.തലസ്ഥാനത്തിപ്പോള്‍ യുദ്ധ സമാനമായ

മുംബൈ ഡെറാഡൂണ്‍ എക്‌സ്പ്രസ്സില്‍ തീപിടുത്തം ; 9 മരണം

താനെ: മുംബൈ ഡെറാഡൂണ്‍ എക്‌സ്പ്രസ്സില്‍ തീപിടിച്ച് 9 പേര്‍ മരിച്ചു. താനെക്ക് സമീപം ധനുഷ് റോഡ് സ്റ്റേഷനിലാണ് തീപിടുത്തമുണ്ടായത്. 3 സ്വീപ്പര്‍ കോച്ചുകള്‍ക്കാണ് തീപിടിച്ചത്.
അപകടത്തില്‍ 25 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതേ സമയം അപകടകാരണം വ്യക്തമായിട്ടില്ല.

ഇന്ത്യന്‍ നഗരങ്ങള്‍ കീഴടക്കാന്‍ പുതിയ ഹോണ്ടാ സിറ്റി നിരത്തിലെത്തി

ദീര്‍ഘകാലമായി കാര്‍ പ്രേമികള്‍ കാത്തിരുന്ന ഹോണ്ട സിറ്റിയുടെ നലാം തലമുറ ഇന്ത്യന്‍ മണ്ണിലിറങ്ങി. ചൊവ്വാഴ്ച ദില്ലിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഹോണ്ടയുടെ സിഇഒ ഹിറോനോറി കാനായാമയും

നിദ്ര

ശരീരത്തെ നിലനിര്‍ത്തുന്ന രണ്ടാമത്തെ തൂണാണ് ഉറക്കം. സത്ത്വരജസ്തമസ്സുകളില്‍ നിന്നാണ് പ്രപഞ്ചത്തിന്റെ ഉത്ഭവം. ഇവയില്‍ തമോഗുണത്തില്‍ നിന്നുമാണ് നിദ്രയുണ്ടായിട്ടുള്ളത്. അതുകൊണ്ട് നിദ്രക്ക് തമോഗുണത്തിന്റെ സ്വഭാവവും തമോഗുണലക്ഷണങ്ങളും കൂടുതലായി കാണുന്നു. രാത്രിയും പകലുമാണ് കാലത്തിന്റെ അംശങ്ങള്‍. ഇതില്‍ രാത്രി തമോഗുണം കൂടിയ സ്വഭാവമുള്ളതാണ്. അതുകൊണ്ടു തന്നെ തമോഗുണസ്വഭാവമുള്ള നിദ്ര, രാത്രികാലത്താണ് മനുഷ്യനെ ബാധിക്കുന്നത്. പകല്‍സമയത്തെ ശാരീരികവും മാനസികവുമായ പരിശ്രമത്തിന്റെ ഫലമായി ശരീരം

ധൂം ത്രീ ഹെല്‍മറ്റിന് പ്രിയമേറുന്നു

ബോളിവുഡില്‍ സൂപ്പര്‍ഹിറ്റായ ധൂം ത്രീ എന്ന ചിത്രത്തിന്റെ ആരാധകര്‍ക്കായി ഇന്ത്യന്‍ കമ്പനി സ്റ്റീല്‍ ബോര്‍ഡ് ധൂം ത്രീ ഹെല്‍മറ്റ് പുറത്തിറക്കിയിരിക്കുന്നു. ഡി : ത്രീ എന്ന് പേരിട്ടിരിക്കുന്ന ഈ ഹെല്‍മറ്റുകള്‍ സ്ത്രീ പുരുഷ ഭേദമെന്യേ ഉപയോഗിക്കാവുന്ന തരത്തിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. രൂപ ഭംഗിയോടൊപ്പം മികച്ച സംരക്ഷണം കൂടി ഹെല്‍മറ്റിന് നിര്‍മ്മാതാക്കള്‍ ഉറപ്പ് നല്‍കുന്നുണ്ട്.

ബംഗ്ലാദേശില്‍ ജമാഅത്ത് – ബിഎന്‍പി ആക്രമ ഭീഷണി; ഹൈന്ദവ വിശ്വാസികള്‍ നാടു വിടുന്നു

ധാക്ക: ബംഗ്ലാദേശില്‍ ജമാഅത്ത് ബിഎന്‍പി കക്ഷികളുടെ ആക്രമണ ഭീഷണിയെ തുടര്‍ന്ന് ഹൈന്ദവ വിശ്വാസികള്‍ നാടുവിടുന്നു. തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ഞായറാഴ്ച രാത്രി മുതലാണ് താക്കൂര്‍ ഗോര്‍, ഗിനാജ്പൂര്‍, റാങ്പൂര്‍, ബോഗ്ര, ലാല്‍മോനിര്‍, ഹാത്ത് രാജ്ഷാഫി, ചിട്ടഗോങ്, ജസോര്‍ എന്നിവിടങ്ങളിലാണ് ജമാഅത്ത്-ബിഎന്‍പി പ്രവര്‍ത്തകര്‍ ആക്രമണം നടത്തുകയും കൊള്ളയടിക്കുകയും ചെയ്തത്.

error: Content is protected !!
Scroll to Top