സഞ്ജു സാംസണ്‍ ഐപിഎല്ലിലെ പ്രായം കുറഞ്ഞ കോടിപതി

sanju-samsonകൊച്ചി : കേരളത്തില്‍ നിന്നുള്ള കൗമാര ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ഇന്ത്യന്‍ ഐപിഎല്ലിലെ വിലയേറിയ മുത്ത്. ഈ ഐപിഎല്‍ സീസണില്‍ ഈ മലയാളി താരത്തെ സ്വന്തമാക്കാന്‍ രാജസ്ഥാന്‍ റോയല്‍സ് നല്‍കുന്നത് നാല് കോടിയോളം രൂപ. ഇതോടെ സഞ്ജുവായിരിക്കും ഈ വര്‍ഷത്തെ ഏറ്റവും പ്രായം കുറഞ്ഞ വിലയേറിയ ഐപിഎല്‍ ഇന്ത്യന്‍ താരം.

അണ്ടര്‍ 19 ഏഷ്യാ കപ്പിലെ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ച പ്രകടനമാണ് ഈ വലം കയ്യന്‍ ബാറ്റ്‌സ്മാന്റെ വില കൂട്ടിയത്.

19 വയസ്സും 58 ദിവസം പ്രായമുള്ള ഏറ്റവും പ്രായം കുറഞ്ഞ കോടിപതി സഞ്ജു സാംസണായിരിക്കും. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി മിന്നുന്ന പ്രകടനമാണ് സഞ്ജു കാഴ്ച വെച്ചത്. 10 ലക്ഷം രൂപക്കാണ് ഈ സീസണില്‍ റോയല്‍സ് സഞ്ജുവിന് നല്‍കിയത്.

ഇന്ത്യന്‍ക്രിക്കറ്റ് ടീമില്‍ കളിക്കാതെ തന്നെ ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം കോടിപതികളുടെ ക്ലബ്ബില്‍ ഇടം പിടിക്കുന്നത്.

 

Share news
error: Content is protected !!
Scroll to Top