കാണ്ഡഹാര്‍ : 10 വയസ്സുകാരിയായ പെണ്‍കുട്ടിയുടെ ശരീരത്തില്‍ സ്‌ഫോടക വസ്തുക്കള്‍ വെച്ചു കെട്ടി മനുഷ്യ ബോംബാക്കി സ്‌ഫോടനം നടത്താന്‍ വിട്ട പെണ്‍കുട്ടിയുടെ സഹോദരന്‍ കൂടിയായ താലിബാന്‍ കമാന്‍ഡറെ പോലീസ് തെരയുന്നു.
സെക്കന്‍ഡ് പ്രവിശ്യയായ ഹല്‍മാന്‍ പ്രൊവിന്‍സിലാണ് സംഭവം. സ്‌പോട്ട്‌മൈ എന്ന് പേരുള്ള 10 വയസ്സുകാരി പെണ്‍കുട്ടിയെ സ്‌ഫോടക വസ്തുക്കള്‍ അടങ്ങിയ വസ്ത്രം ധരിപ്പിച്ച് പോലീസ് ചെക്കിങ്ങ് പോയിന്റിലേക്ക് അയക്കുകയായിരുന്നത്രെ. ഇവിടെ എത്തിയ പെണ്‍കുട്ടി അരയില്‍ ഘടിപ്പിച്ചിട്ടുള്ള ട്രിഗര്‍ ബട്ടണ്‍ അമര്‍ത്തിയെങ്കിലും സ്വിച്ച് തകരാറായതിനാല്‍ ബോംബ് പൊട്ടിയില്ല. ഇതെ തുടര്‍ന്ന് പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തറിഞ്ഞത്. പെണ്‍കുട്ടിയുടെ സഹോദരണാത്രെ സ്‌ഫോടക വസ്തുക്കള്‍ അടങ്ങിയ വസ്ത്രം പെണ്‍കുട്ടിക്ക് നല്‍കി പോലീസ് ചെക്ക് പോയിന്റിലേക്ക് പറഞ്ഞയച്ചത്.
ചെറിയ പെണ്‍കുട്ടിയെ ചാവേറാക്കിയ രീതി വളരെ ഗൗരവത്തോടെയാണ് അഫ്ഗാന്‍ പോലീസ് കാണുന്നത്. ഇയാളെ പിടികൂടാനായി അനേ്വഷണം ശക്തമാക്കിയതായി പോലീസ് വ്യക്തമാക്കി.



