പരിശോധനക്കിടെ രോഗിയുടെ മാറിടത്തില്‍ സ്പര്‍ശിച്ച ഡോക്ടര്‍ കുടുങ്ങി

ലണ്ടന്‍ : പരിശോധനക്കിടെ യുവതിയുടെ മാറിടങ്ങളില്‍ അനാവശ്യമായി സ്പര്‍ശിച്ച ഇന്ത്യന്‍ ഡോക്ടര്‍ക്കെതിരെ പരാതി. യുവതിയുടെ പരാതിയെ തുടര്‍ന്ന് ഡോക്ടര്‍ വിചാരണ നേരിടുകയാണ്. ഡോ. അഭിജത്ത് ബാനര്‍ജി എന്ന ഇന്ത്യന്‍ ഡോക്ടറാണ് ചുമക്ക് ചികില്‍സ തേടിയെത്തിയ 42 കാരിയുടെ മാറിടത്തില്‍ പരിശോധനയുടെ പേരില്‍ സ്പര്‍ശിച്ച് കുടങ്ങിയിരിക്കുന്നത്.

സംഭവത്തെ കുറിച്ച് യുവതി ആദ്യം സുഹൃത്തുകളോടും ഭര്‍ത്താവിനോടും പറയുകയായിരുന്നു. പിന്നീടാണ് പരാതി നല്‍കാന്‍ തീരുമാനിച്ചത്. സാധാരണ ഗതിയില്‍ ഇത്തരത്തിലുള്ള പരിശോധനകള്‍ ആവശ്യമായി വരാറുണ്ടെന്നും എന്നാല്‍ യുവതിയുടെ പരാതി പ്രകാരം ഡോക്ടര്‍ പെരുമാറിയത് അസ്വഭാവികമായ രീതിയിലാണെന്നും മെഡിക്കല്‍ കൗണ്‍സിലും വിലയിരുത്തിയിട്ടുണ്ട്.

അതേസമയം ആരോപണങ്ങള്‍ ഡോക്ടര്‍ അഭിജിത്ത് നിഷേധിച്ചു. പരിശോധനയുടെ ഭാഗം മാത്രമായിരുന്നു ഇതെന്നാണ് ഇയാളുടെ നിലപാട്.

 

Share news
error: Content is protected !!
Scroll to Top