മോഹന്‍ലാല്‍ ദോഹയില്‍

IMG_4040[1] copyദോഹ: പ്രമുഖ ഇന്ത്യന്‍ ചലച്ചിത്ര താരം പത്മശ്രീ മോഹന്‍ലാല്‍ ദോഹയില്‍. ഖത്തറിലാദ്യമായി ചിത്രീകരിക്കുന്ന ഇന്ത്യന്‍ സിനിമയ്ക്കു വേണ്ടിയാണ് അദ്ദേഹമെത്തിയത്. പ്രമുഖ മലയാള സംവിധായകന്‍ രാജീവ് നാഥിന്റെ ‘രസം’ എന്ന സിനിമയിലാണ് മോഹന്‍ലാല്‍ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഷൂട്ടിംഗ് ഇന്നലെ ആരംഭിച്ചു.
 
പ്രമുഖ ഹോട്ടലിലായിരുന്നു ആദ്യ ചിത്രീകരണം. അബൂഹമൂറിലെ ഒരു വില്ലയിലായിരുന്നു ഇന്നലെ രണ്ടാമതായി ചിത്രീകരണം നടന്നതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
 
ലാലിനു പുറമെ ഇന്ദ്രജിത്ത്, നെടുമുടി വേണു, ദേവന്‍, വരുണാഷെട്ടി എന്നിവര്‍ അഭിനയിക്കുന്ന സിനിമയില്‍ ദോഹയിലെ പ്രമുഖ ബ്യൂട്ടി പാര്‍ലര്‍ ഗ്രൂപ്പിന്റെ ഉടമയായ ഷീലാ ഫിലിപ്പോസും അഭിനയിക്കുന്നുണ്ട്. സുദീപ് കുമാറിന്റേതാണ് തിരക്കഥ. ഗ്രൂപ്പ് ടെന്‍ എന്റര്‍ടെയിന്‍മെന്റ് നിര്‍മ്മിക്കുന്ന സിനിമയില്‍ കൃഷ്ണ കൈമള്‍ ക്യാമറ കൈകാര്യം ചെയ്യുന്നു. ചിത്രത്തില്‍ അഭിനയിക്കാനായി ഇന്നലെ പുലര്‍ച്ചെയാണ് ലാല്‍ ദോഹയിലെത്തിയത്.
Share news
error: Content is protected !!
Scroll to Top