താനെ: മുംബൈ ഡെറാഡൂണ്‍ എക്‌സ്പ്രസ്സില്‍ തീപിടിച്ച് 9 പേര്‍ മരിച്ചു. താനെക്ക് സമീപം ധനുഷ് റോഡ് സ്റ്റേഷനിലാണ് തീപിടുത്തമുണ്ടായത്. 3 സ്വീപ്പര്‍ കോച്ചുകള്‍ക്കാണ് തീപിടിച്ചത്.
അപകടത്തില്‍ 25 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതേ സമയം അപകടകാരണം വ്യക്തമായിട്ടില്ല.
എസ്3, എസ്4, എസ്5 കോച്ചുകള്‍ക്കാണ് ഇന്ന് പുലര്‍ച്ചെ തീപിടിച്ചത്. ഒരു ബോഗിയില്‍ നിന്നും മറ്റു ബോഗികളിലേക്ക് തീ പടരുകയായിരുന്നു.
ബാന്ദ്ര, ടെര്‍മിനസിനും ധര്‍ബന്‍ സ്റ്റേഷനുമിടയിലാണ് ഈ എക്‌സ്പ്രസ്സ് ട്രെയിന്‍ സര്‍വ്വീസ് നടത്തുന്നത്.
തീ പിടിച്ച 3 ബോഗികള്‍ ട്രെയിനില്‍ നിന്നും മാറ്റി യാത്ര തുടര്‍ന്നു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



