Section

malabari-logo-mobile

ധൂം ത്രീ ഹെല്‍മറ്റിന് പ്രിയമേറുന്നു

HIGHLIGHTS : ബോളിവുഡില്‍ സൂപ്പര്‍ഹിറ്റായ ധൂം ത്രീ എന്ന ചിത്രത്തിന്റെ ആരാധകര്‍ക്കായി ഇന്ത്യന്‍ കമ്പനി സ്റ്റീല്‍ ബോര്‍ഡ് ധൂം ത്രീ ഹെല്‍മറ്റ് പുറത്തിറക്കിയിരിക്കുന...

dhoom 3ബോളിവുഡില്‍ സൂപ്പര്‍ഹിറ്റായ ധൂം ത്രീ എന്ന ചിത്രത്തിന്റെ ആരാധകര്‍ക്കായി ഇന്ത്യന്‍ കമ്പനി സ്റ്റീല്‍ ബോര്‍ഡ് ധൂം ത്രീ ഹെല്‍മറ്റ് പുറത്തിറക്കിയിരിക്കുന്നു. ഡി : ത്രീ എന്ന് പേരിട്ടിരിക്കുന്ന ഈ ഹെല്‍മറ്റുകള്‍ സ്ത്രീ പുരുഷ ഭേദമെന്യേ ഉപയോഗിക്കാവുന്ന തരത്തിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. രൂപ ഭംഗിയോടൊപ്പം മികച്ച സംരക്ഷണം കൂടി ഹെല്‍മറ്റിന് നിര്‍മ്മാതാക്കള്‍ ഉറപ്പ് നല്‍കുന്നുണ്ട്.

കനത്ത ആഘാതങ്ങളില്‍ നിന്നും രക്ഷ നേടുന്നതിനായി എബിഎസ് പ്ലാസ്റ്റിക് കൊണ്ടാണ് ഹെല്‍മറ്റ് നിര്‍മ്മിച്ചിരിക്കുന്നത്. വൈസറിന് പോളി കാര്‍ബണേറ്റ് ആന്റി സ്‌കാച്ച് കോട്ടിങ്ങും ഉണ്ട്. അതുകെണ്ട് തന്നെ കോറല്‍, പൊടി, മറ്റ് വാഹനങ്ങളുടെ ഹെഡ് ലാംമ്പ് പ്രകാശം എന്നിവ മൂലം ഡ്രൈവറുടെ കാഴ്ച മങ്ങുന്ന പ്രശ്‌നം ഇത് തടയുന്നു. രാത്രികാല ഡ്രൈവിങ്ങിന് കൂടുതല്‍ സുരക്ഷ നല്‍കുന്ന റേഡിയം റിഫ്‌ളക്റ്റീവ് ഗ്രാഫിക് ആണ് ഡി ത്രീ യുടെ ബാഹ്യ ഭാഗത്ത് നല്‍കിയിരിക്കുന്നത്.

sameeksha-malabarinews

ഫുള്‍ ഫേസ്, ഓപ്പണ്‍ ഫേസ്, ഫ്‌ളിപ്പ് അപ്പ് തുടങ്ങിയ മോഡലുകളിലുള്ള ഈ ഡി ത്രീ ഹെല്‍മറ്റുകളുടെ വില 1,500 മുതല്‍ 15,000 രൂപ വരെയാണ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!