ധാക്ക: ബംഗ്ലാദേശില്‍ ജമാഅത്ത് ബിഎന്‍പി കക്ഷികളുടെ ആക്രമണ ഭീഷണിയെ തുടര്‍ന്ന് ഹൈന്ദവ വിശ്വാസികള്‍ നാടുവിടുന്നു. തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ഞായറാഴ്ച രാത്രി മുതലാണ് താക്കൂര്‍ ഗോര്‍, ഗിനാജ്പൂര്‍, റാങ്പൂര്‍, ബോഗ്ര, ലാല്‍മോനിര്‍, ഹാത്ത് രാജ്ഷാഫി, ചിട്ടഗോങ്, ജസോര്‍ എന്നിവിടങ്ങളിലാണ് ജമാഅത്ത്-ബിഎന്‍പി പ്രവര്‍ത്തകര്‍ ആക്രമണം നടത്തുകയും കൊള്ളയടിക്കുകയും ചെയ്തത്.
ആക്രമണത്തെ തുടര്‍ന്ന് ഹൈന്ദവ വിശ്വാസികള്‍ ഭൈരവ് നദിക്ക് സമീപമുള്ള ദയപാറ ഗ്രാമത്തിലാണ് അഭയം തേടിയിരിക്കുന്നത്. നൂറോളം ഹൈന്ദവര്‍ക്കാണ് വീട് ഉപേക്ഷിക്കേണ്ടി വന്നത്. തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യരുതെന്ന് ഭീഷണിപ്പെടുത്തി ജമാഅത്തും അവരുടെ വിദ്യാര്‍ത്ഥി സംഘടനയായ ഇസ്ലാമി ഛത്ര ശിബിറും ചേര്‍ന്ന് നൂറുകണക്കിന് ബോംബുകളാണ് ഹൈന്ദവര്‍ക്ക് നേരെ ഉപയോഗിച്ചത്.
ഇരുമ്പു വടികളും ആയുധങ്ങളും ഉപയോഗിച്ച് ജമാഅത്ത് – ബിഎന്‍പി പ്രവര്‍ത്തകര്‍ ഹൈന്ദവരെയും അവാമി ലീഗ് പ്രവര്‍ത്തകരെയും ആക്രമിക്കുകയായിരുന്നു എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
വര്‍ഷങ്ങളായ് ഇവിടെ തുടര്‍ന്ന് വരുന്ന ആക്രമണങ്ങള്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രൂക്ഷമായിരിക്കുകയാണ്.



