ദില്ലി : ജസീറക്ക് ജോസ് ചിറ്റിലപ്പള്ളി പ്രഖ്യാപിച്ച 5 ലക്ഷം രൂപ സമരത്തിനുള്ള അംഗീകാരമാണെങ്കില്‍ ചിറ്റിലപ്പള്ളി സമരപന്തലിലെത്തി നല്‍കണമെന്ന് ജസീറ.
ജനുവരി 27 ന് സന്ധ്യക്കും ജസീറക്കും കൊച്ചിയില്‍ നടക്കുന്ന വിപുലമായ പരിപാടിയില്‍ വെച്ച് പാരിതോഷികം നല്‍കാനായിരുന്നു ചിറ്റിലപ്പള്ളി പദ്ധതിയിട്ടിരുന്നത്.
സമരത്തിനെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധം പ്രതിഫലിപ്പിച്ചതിന് പാരിതോഷികമായി സന്ധ്യക്ക് അഞ്ച് ലക്ഷം രൂപ കൊടുക്കാന്‍ തീരുമാനിച്ചത് ഏറെ ചര്‍ച്ചാവിഷയമായിരുന്നു
പണം വാങ്ങാന്‍ വേണ്ടി സമരം നിര്‍ത്തി പോകാന്‍ കഴിയില്ലെന്നും കൊച്ചിയില്‍ വെച്ച് പണം നല്‍കാനുള്ള പദ്ധതി നല്ല നീക്കമായി കരുതുന്നില്ലെന്നും ജസീറ വ്യക്തമാക്കി.
തന്റെ സമരത്തിനുള്ള അംഗീകാരമാണ് പാരിതോഷികെമങ്കില്‍ അത് ചിറ്റിലപ്പള്ളി സമരപന്തലിലെത്തി തന്നാലേ സ്വീകരിക്കുകയൊള്ളൂവെന്ന് ജസീറ പറഞ്ഞു.



