കൊച്ചി : സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യ പ്രതി സരിത എസ് നായര്‍ക്ക് രണ്ട് കേസുകളില്‍ കൂടി ജാമ്യം ലഭിച്ചു. എറണാകുളം പോലീസ് രജിസ്റ്റര്‍ ചെയ്ത പണം തട്ടിപ്പ് കേസിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
ഇനി രണ്ട് കേസുകളില്‍ കൂടി സരിതക്ക് ജാമ്യം ലഭിക്കാനുണ്ടെന്നാണ് പോലീസ് റിപ്പോര്‍ട്ട്. പല കേസുകളിലും സരിത പണം നല്‍കി ഒത്തു തീര്‍പ്പാക്കുകയായിരുന്നു.
ഫാദര്‍ ലൂയിഡ്, ബിപി ജോയ് എന്നിവരില്‍ നിന്ന് പണം തട്ടിയ കേസിലാണ് സരിതക്ക് ഇന്ന് ജാമ്യം ലഭിച്ചത്. സോളാറുമായി ബന്ധപ്പെട്ട 28 കേസുകളില്‍ ജാമ്യം ലഭിച്ചെങ്കിലും മറ്റു കേസുകളില്‍ ജാമ്യം ലഭിക്കാനുള്ളത് കൊണ്ട് സരിതക്ക് ജയിലില്‍ തന്നെ തുടരേണ്ടി വരും. അതേ സമയം കേസുകള്‍ ഒതുക്കി തീര്‍ക്കാന്‍ സരിത ചെലവഴിച്ചത് തട്ടിയെടുത്ത പണമാകില്ലെന്നാണ് പോലീസ് കോടതിയെ അറിയിച്ചത്.
സരിത ഇടപാടുകാരില്‍ നിന്നും 6 കോടി രൂപയാണ് പിരിച്ചെടുത്തത്. ഇതില്‍ 5.5 കോടി രൂപയും സരിത അറസ്റ്റിലാകുന്നതിന് മുമ്പ് തന്നെ ചെലവഴിച്ചു. സരിതയുടെ 16 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അക്കൗണ്ടുകളിലൊന്നും തന്നെ കാര്യമായ പണമൊന്നുമില്ലെന്നുതന്നെയാണ് പോലീസ് കോടതിയെ അറിയിച്ചിരിക്കുന്നത്. സരിതയും ബിജുരാധാകൃഷ്ണനും തട്ടിപ്പ് നടത്തിയതിന്റെ കണക്ക് ഇതോടെ പുറത്തായിരിക്കുകയാണ്. ബിജു രാധാകൃഷ്ണന്‍ ശാലുമേനോന് വീട് വെക്കാനായി ഒരു കോടി 21 ലക്ഷം രൂപയാണ് നല്‍കിയത്. സരിത വസ്ത്രം വാങ്ങാനായി 13 ലക്ഷം രൂപ ചിലവഴിച്ചിട്ടുണ്ട്. ചലച്ചിത്രതാരങ്ങള്‍ക്ക് സംഭാവനയായി 20 ലക്ഷം രൂപ നല്‍കി. 3 വര്‍ഷത്തെ വീട്ട് ചെലവ് മാത്രം 20 ലക്ഷം രൂപ വന്നു. സ്വാകര്യ ഹോട്ടലില്‍ അവാര്‍ഡ് നിശ സംഘടിപ്പിച്ചതിന് 20 ലക്ഷം ചെലവാക്കി തുടങ്ങിയ കണക്കുകളാണ് പുറത്തു വന്നിരിക്കുന്നത്.




