Section

malabari-logo-mobile

താനൂരില്‍ പാടശേഖരത്തില്‍ വെള്ളക്കെട്ട് രൂക്ഷം

HIGHLIGHTS : താനൂര്‍ : മോര്യ പാടശേഖരത്തില്‍ വെള്ളക്കെട്ട് രൂക്ഷമായി. 400 ഏക്കറോളം പുഞ്ച നെല്‍കൃഷി പൂര്‍ണ്ണമായും നാശത്തിന്റെ വക്കില്‍ എത്തി.

unnamedതാനൂര്‍ : മോര്യ പാടശേഖരത്തില്‍ വെള്ളക്കെട്ട് രൂക്ഷമായി. 400 ഏക്കറോളം പുഞ്ച നെല്‍കൃഷി പൂര്‍ണ്ണമായും നാശത്തിന്റെ വക്കില്‍ എത്തി.

മോര്യ പാടശേഖരത്തിലെ നിരവധി സാധാരണക്കാരായ കര്‍ഷകരുടെ പ്രതീക്ഷകള്‍ക്ക് കരിനിഴല്‍ വീഴ്ത്തിക്കൊണ്ടാണ് 400 ഏക്കറോളം വരുന്ന പുഞ്ച നെല്‍കൃഷി നാശത്തിന്റെ വക്കിലെത്തിയത്ത്. പൂരപ്പുഴയില്‍ കടച്ചിറ വഴി വെള്ളം പാടത്തേക്ക് അമിതമായി എത്തിയതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ഉപ്പുവെള്ള ഭീഷണിയെ തുടര്‍ന്ന് മണ്ണട്ടാപ്പാറ, ന്യൂകട്ട് തുടങ്ങിയിടങ്ങളില്‍ അണകെട്ട് അടച്ചതോടെയാണ് വെള്ളം കൂടുതലായി മോര്യ പാടത്തേക്കെത്തിയത്. പാടത്തെത്തുന്ന വെള്ളം പാറയില്‍ കനല്‍ വഴി തിരികെ പൂരപ്പുഴയില്‍ തന്നെ എത്താറാണ് പതിവ്. എന്നാല്‍ പാറയില്‍ തോടും പൂരപ്പുഴയും ചേരുന്നതിന് സമീപം സ്വകാര്യ വ്യക്തി തോട് പൂര്‍ണ്ണമായും അടച്ചുകെട്ടി. ഇതോടെ നീരൊഴുക്ക് പൂര്‍ണ്ണമായും നിലച്ചു. ഇതാണ് കൃഷിയെ സാരമായി ബാധിച്ചത്.

sameeksha-malabarinews

മാസങ്ങള്‍ക്ക് മുമ്പ് സ്വകാര്യ വ്യക്തി കെട്ട് നിര്‍മ്മിച്ചപ്പോള്‍ തന്നെ കര്‍ഷകര്‍ രംഗത്ത് വന്നിരുന്നു. വിഷയത്തില്‍ നിരവധി പരാതി നല്‍കിയതാണെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. തുടര്‍ന്ന് കര്‍ഷകര്‍ കഴിഞ്ഞ ദിവസം അടച്ച് കെട്ടിയ മതിലിന്റെ ഒരുഭാഗം പൊളിച്ചു നീക്കി. എന്നിരുന്നാലും വെള്ളക്കെട്ടിന് പരിഹാരം കാണാനായില്ല. ഞായറാഴ്ച വൈകീട്ട് കെട്ട് പൊളിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ വില്ലേജ് ഓഫീസര്‍ പാടശേഖരസമിതി ഭാരവാഹികളുടെയും സ്വകാര്യവ്യക്തിയുടെയും യോഗം വിളിച്ചു. എന്നാല്‍ ചര്‍ച്ച പരാജയപ്പെട്ടു. ഈ സാഹചര്യത്തില്‍ എന്തു ചെയ്യുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. പാറയില്‍ തോട്ടിലെ കെട്ട് പൊളിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുന്നതോടൊപ്പം വട്ടച്ചിറയില്‍ വെള്ളം കയറുന്നത് തടയാന്‍ നടപടി വേണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു.

1000 ത്തില്‍ പരം ഏക്കര്‍ വരുന്ന പാടത്ത് 400 ഏക്കറിലാണ് കൃഷി. താനൂര്‍ നന്നമ്പ്ര പഞ്ചായത്തുകളില്‍ ആണ് പാടം സ്ഥിതി ചെയ്യുന്നത്. നട്ട നെല്‍ക്കതിരുകളും പറിച്ചു നടാനുള്ള നെല്‍ക്കതിരും ഒന്നടങ്കം നാശത്തിന്റെ വക്കിലാണ്.
unnamed (1)പാടശേഖരത്തിലെ പുഞ്ച നെല്‍കൃഷി പൂര്‍ണ്ണമായും നാശത്തിന്റെ വക്കില്‍ എത്തിയിട്ടും നടപടി സ്വീകരിക്കാത്ത അധികൃതരുടെ നിസംഗതയില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ താനൂര്‍, പരിയാപുരം വിലേജ് ഓഫീസ് ഉപരോധിച്ചു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!