ജിദ്ദയില്‍ ആകാശത്ത് നിന്ന് മനുഷ്യശരീര ഭാഗങ്ങള്‍ പറന്നു വീണു

ജിദ്ദ : ഞായറാഴ്ച വൈകീട്ട് ജിദ്ദക്കടുത്ത് മുഷറഫില്‍ ആകാശത്തു നിന്നു ചോരയൊലിക്കുന്ന ശരീരഭാഗങ്ങള്‍ പെയ്തിറങ്ങിയത് ജിദ്ദ നിവാസികളില്‍ നടുക്കം സൃഷ്ടിച്ചു. ജിദ്ദയിലെ ഒരു വിമാനത്താവളത്തില്‍ നിന്ന് പറന്നു പൊങ്ങിയ വിമാനത്തിന്റെ അടിഭാഗത്ത് വീല്‍ബേയില്‍ ഒളിച്ചിരുന്ന് നാടുവിടാന്‍ ശ്രമിച്ച ആളിന്റെ ശരീരഭാഗങ്ങളാണ് മുറിഞ്ഞ് താഴേക്ക് വീണതെന്ന് പിന്നീട് പോലീസ് നടത്തിയ അനേ്വഷണത്തില്‍ വ്യക്തമായി. മുഷറഫയില്‍ സംഭവത്തിന് സാക്ഷിയായ ഒരാള്‍ ഫോണ്‍ ചെയ്തതിനെ തുടര്‍ന്നാണ് തങ്ങള്‍ സംഭവം അറിഞ്ഞതെന്ന് പോലീസ് പറഞ്ഞു.

സൗദി പോലീസിന്റെ കണ്ണില്‍ പ്പെടാതെ രാജ്യം വിട്ടുപോകാന്‍ ഇത്തരത്തില്‍ ആളുകള്‍ വിമാനത്തില്‍ ഒളിച്ചു കടക്കുന്നത് ഇവിടെ പതിവാണ്. ഇവരില്‍ ചുരുക്കം ചിലരൊഴികെ എല്ലാവരും വിമാനം പറന്നുയരുമ്പോള്‍ മരിച്ചു പോകുകയാണ് പതിവ്.

മദീനയില്‍ സൗദി അറേബ്യന്‍ എയര്‍ലൈന്‍സിന്റെ ഒരു വിമാനം അടിയന്തിരമായി നിലത്തിറക്കുകയും മുപ്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന്റെ തൊട്ടു പിന്നാലെയാണ് പുതിയ സംഭവം.

2010ല്‍ സമാനമായ സംഭവമുണ്ടായി. റിയാദില്‍ ഇറങ്ങിയ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പരിശോധിക്കവെ ഇതിനുള്ളില്‍ മരിച്ച നിലയില്‍ ഒരു യുവാവിനെ കണ്ടെത്തിയിരുന്നു.

 

Share news
error: Content is protected !!
Scroll to Top