ആം ആദ്മിയില്‍ ശരിയുണ്ടെന്ന് വി.ടി ബല്‍റാം എംഎല്‍എ

v tതിരു: ആം ആദ്മി പാര്‍ട്ടിയില്‍ ശരിയുണ്ടെന്ന് വി ടി ബല്‍റാം എംഎല്‍എ തന്റെ ഫേസ്ബുക്ക് വാളില്‍ എഴുതിയ കുറിപ്പിലൂടെ വ്യക്തമാക്കി.

ആം ആദ്മി പാര്‍ട്ടിയെ കുറിച്ച് ബല്‍റാം തന്റെ ഫേസ്ബുക്കില്‍ ഇങ്ങനെയെഴുതി “അവരുടെ ത്രിവര്‍ണ പതാകയും നെഹ്‌റു തൊപ്പിയും ഗാന്ധിയന്‍ ലാളിത്യങ്ങളും ജനവികാരം മാനിച്ചുള്ള പ്രവര്‍ത്തനശൈലിയുമൊക്കെ സ്വാഭാവികമായും ആകര്‍ഷിക്കുന്നത് കോണ്‍ഗ്രസ്സിനകത്തും രാഷ്ട്രീയത്തിലാകെയും നല്ല മാറ്റങ്ങള്‍ ആഗ്രഹിക്കുന്ന പുതുതലമുറയെയാണ്.

രാഷ്ട്രീയ രംഗത്ത് ഇന്ന് കാണപ്പെടുന്ന ആത്മാര്‍ത്ഥതയില്ലാത്ത സമരനാട്യങ്ങളും അതിനുശേഷം നേതൃത്വത്തില്‍ സ്വാര്‍ത്ഥ താല്‍പര്യാര്‍ത്ഥം നടത്തപ്പെടുന്ന അവിശുദ്ധ ഒത്തുതീര്‍പ്പുകളും ജനകീയ പ്രശ്‌നങ്ങളിലുള്ള നിസംഗ മനോഭാവവും ജാതിമത ശക്തികളുടെ അനഭിലഷണീയമായ ഇടപെടലുകളും പണാധിപത്യവും ഗ്രൂപ്പിസവും നേതാക്കളുടെ അധികാര പ്രമത്തതയും മാടമ്പി സ്വഭാവവും ഒക്കെ പുതിയ ഒരു തലമുറയെ സാമ്പ്രദായിക രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് അകറ്റികൊണ്ടിരിക്കുകയാണ്. ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍ ഇനിയും വൈകിയാല്‍ കാലിനടിയിലെ മണ്ണെലിച്ച് പോകുന്നത് നിസ്സഹായമായി കണ്ടു നിക്കേണ്ടി വന്നേക്കാം. കേരളത്തിലെ കോണ്‍ഗ്രസ്സിനും ഇന്നാവശ്യം വിശ്വാസ്യതയുള്ള ജനകീയ പ്രതിച്ഛായയുള്ള സുധീരമായ ഒരു നേതൃത്വമാണ് ‘എന്നു ഓര്‍മ്മപ്പെടുത്തി കൊണ്ടാണ് ബലറാം തന്റെ അഭിപ്രായം അവസാനിപ്പിച്ചിരിക്കുന്നത്.

 

Share news
error: Content is protected !!
Scroll to Top