സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് തുടങ്ങി

2014-01-06 09.50.53പരപ്പനങ്ങാടി : എകെജി മെമ്മോറിയല്‍ സഹകരണ ആശുപത്രി സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ് തുടങ്ങി. ഗൈനക്കോളജി, അസ്ഥിരോഗം, ജനറല്‍ മെഡിസിന്‍, ചര്‍മരോഗം എന്നീ വിഭാഗങ്ങളിലാണ് പരിശോധന. ആദ്യ ദിവസം 500 രോഗികള്‍ പങ്കെടുത്തു.

ക്യാമ്പ് അഞ്ചു ദിവസം കൂടി തുടരും. പരപ്പനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് അലി ബാപ്പു ഉദ്ഘാടനം ചെയ്തു. ആശുപത്രി ചെയര്‍മാന്‍ സികെ ബാലന്‍ അധ്യക്ഷനായി. രാമന്‍ പരപ്പില്‍, പി സുബ്രഹ്മണ്യന്‍ എന്നിവര്‍ സംസാരിച്ചു.

 

Share news
error: Content is protected !!
Scroll to Top