Section

malabari-logo-mobile

നിദ്ര

HIGHLIGHTS : ശരീരത്തെ നിലനിര്‍ത്തുന്ന രണ്ടാമത്തെ തൂണാണ് ഉറക്കം. സത്ത്വരജസ്തമസ്സുകളില്‍ നിന്നാണ് പ്രപഞ്ചത്തിന്റെ ഉത്ഭവം. ഇവയില്‍ തമോഗുണത്തില്‍ നിന്നുമാണ് നിദ്രയു...

sleep-woman-130916ശരീരത്തെ നിലനിര്‍ത്തുന്ന രണ്ടാമത്തെ തൂണാണ് ഉറക്കം. സത്ത്വരജസ്തമസ്സുകളില്‍ നിന്നാണ് പ്രപഞ്ചത്തിന്റെ ഉത്ഭവം. ഇവയില്‍ തമോഗുണത്തില്‍ നിന്നുമാണ് നിദ്രയുണ്ടായിട്ടുള്ളത്. അതുകൊണ്ട് നിദ്രക്ക് തമോഗുണത്തിന്റെ സ്വഭാവവും തമോഗുണലക്ഷണങ്ങളും കൂടുതലായി കാണുന്നു. രാത്രിയും പകലുമാണ് കാലത്തിന്റെ അംശങ്ങള്‍. ഇതില്‍ രാത്രി തമോഗുണം കൂടിയ സ്വഭാവമുള്ളതാണ്. അതുകൊണ്ടു തന്നെ തമോഗുണസ്വഭാവമുള്ള നിദ്ര, രാത്രികാലത്താണ് മനുഷ്യനെ ബാധിക്കുന്നത്. പകല്‍സമയത്തെ ശാരീരികവും മാനസികവുമായ പരിശ്രമത്തിന്റെ ഫലമായി ശരീരം ക്ഷീണിക്കുകയും വിശ്രമം ആവശ്യമായി വരികയും ചെയ്യുന്നു. രാത്രിയില്‍ ഇന്ദ്രിയങ്ങള്‍ അവയുടെ പ്രവൃത്തിയില്‍ നിന്ന് വിരമിക്കുന്നതോട് കൂടി ഉറക്കം വരുന്നു.

ശരീരേന്ദ്രിയങ്ങള്‍ വിശ്രമാവസ്ഥയിലേക്ക് നീങ്ങുമ്പോഴും മനസ്സ് അതിന്റെ പ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തിലാണ് സ്വപ്നമുണ്ടാകുന്നത്. മനസ്സ്, ഏതുതരം വിഷയത്തിലേക്കാണോ കൂടുതല്‍ ശ്രദ്ധതിരിച്ചിട്ടുള്ളത്, അതിനനുസരിച്ചിട്ടുള്ള സ്വപ്നമാണ് ഉണ്ടാവുക. മനസ്സുകൂടി അതിന്റെ പ്രവര്‍ത്തനം നിര്‍ത്തി ഉറക്കമായാല്‍ ഗാഢനിദ്രയായി.

sameeksha-malabarinews

സുഖമായ ഉറക്കം ആരോഗ്യത്തിന്റെ ലക്ഷണമാണ്. വേണ്ടവിധത്തില്‍ ഉറക്കം ലഭിക്കുന്നവര്‍ക്ക് സുഖം, ദേഹപുഷ്ടി, സംഭോഗസുഖം, ഓര്‍മ്മശക്തി, ആയുര്‍ദൈര്‍ഘ്യം എന്നിവ ലഭിക്കുന്നു. ഉറക്കം കുറഞ്ഞവര്‍ക്ക് ശരീരക്ഷീണം, നപുംസകത്വം, ദുഃഖം, ഓര്‍മ്മക്കുറവ്, എന്നിവ ഉണ്ടാകുന്നു. അകാല മരണവും സംഭവിക്കാം.

എന്നും രാത്രിയില്‍ കൃത്യസമയത്ത് ഉറക്കം വരികയും അഞ്ചുമണിക്കൂര്‍ തുടര്‍ച്ചയായി ഉറക്കം കിട്ടുകയും ചെയ്യുന്നുവെങ്കില്‍ പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് സുഖമായ ഉറക്കമായി. പത്തുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ എട്ടുമണിക്കൂര്‍ ഉറങ്ങണം. വൃദ്ധന്‍മാര്‍ക്കും കുട്ടികള്‍ക്കും വേനല്‍കക്കാലത്ത് മറ്റുള്ളവര്‍ക്കും കുറച്ചു സമയം പകലുറക്കമാവാം. രാത്രിയില്‍ ഉറക്കമൊഴിക്കാതിരിക്കുകയാണ് വേണ്ടത്. ജോലിയുടെ ഭാഗമായി രാത്രി ഉറങ്ങാതിരിക്കുന്നവര്‍ അതിന്റെ പകുതിസമയം അടുത്ത ദിവസം ഭക്ഷണത്തിന് മുമ്പായി ഉറങ്ങണം. കഠിനാദ്ധ്വാനം കൊണ്ട് ക്ഷീണിച്ചവര്‍ക്കും കൂടുതല്‍ ദൂരം നടന്നവര്‍ക്കും മാനസികപ്രയാസങ്ങള്‍ കൂടുതലായുള്ളവര്‍ക്കും ശാരീരികാസ്വാസ്ഥ്യം മൂലം വേദനയനുഭവിക്കുന്നവര്‍ക്കും കുറച്ചു സമയം പകലുറങ്ങുന്നത് ആശ്വാസം നല്‍കും. എന്നാല്‍ അമിത വണ്ണമുള്ളവരും കണ്ഠരോഗികളും വിഷബാധിതരും പകല്‍ തീരെ ഉറങ്ങാന്‍ പാടില്ല.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!