പാളത്തില്‍ വിള്ളല്‍ ; തടസ്സപ്പെട്ട ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു

തിരു : കഴക്കൂട്ടത്തിനടുത്ത് പാളത്തില്‍ വിള്ളല്‍ കണ്ടതിനെ തുടര്‍ന്ന് തടസ്സപ്പെട്ട ട്രെയിന്‍ ഗതാഗതം ഭാഗികമായി പുനരാരംഭിച്ചു. ഇന്ന് രാവിലെ 6 മണിക്ക് ശേഷമാണ് പാളത്തില്‍ വിള്ളല്‍ കണ്ടത്.

പാളത്തില്‍ വിള്ളല്‍കണ്ട കാര്യം നാട്ടുകാരാണ് റെയില്‍വേയെ അറിയിച്ചത്. തുടര്‍ന്ന് വിദഗ്ദ്ധരും തൊഴിലാളികളും സ്ഥലത്തെത്തുകയും വിള്ളല്‍ പരിഹരിക്കാനുള്ള ശ്രമം തുടരുകയുമായിരുന്നു. ഇതേ തുടര്‍ന്ന് ട്രെയിനുകള്‍ വേഗത കുറച്ച് ഇതു വഴി കടത്തി വിട്ടുകൊണ്ടിരിക്കുകയാണ്. കൊല്ലത്തു നിന്നും തിരുവനന്തപുരത്തേക്കുള്ള ട്രാക്കിലാണ് വിള്ളല്‍ കണ്ടത്.

അതേസമയം സംഭവത്തില്‍ യാതൊരു അട്ടിമറിയില്ലെന്നും കാലാസ്ഥയിലെ മാറ്റത്തില്‍ ഇത്തരത്തിലുള്ള വിള്ളലുകള്‍ സ്വഭാവികമാണെന്നും റെയില്‍വേ പ്രതികരിച്ചു.

 

Share news
error: Content is protected !!
Scroll to Top