Section

malabari-logo-mobile

സോണിയാഗാന്ധി ഇനി തെലുങ്കാന തള്ളി; അമ്പലം ഉടന്‍

HIGHLIGHTS : ആന്ധ്രാപ്രദേശ് : കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സോണിയാഗാന്ധിയെ ദേവിയാക്കി ആന്ധ്രയില്‍ വിഗ്രഹം തയ്യാറാക്കി. അധികം വൈകാതെ ഇവിടെ ക്ഷേത്രവും പണി കഴിപ്പിക്കും. ...

pic1ആന്ധ്രാപ്രദേശ് : കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സോണിയാഗാന്ധിയെ ദേവിയാക്കി ആന്ധ്രയില്‍ വിഗ്രഹം തയ്യാറാക്കി. അധികം വൈകാതെ ഇവിടെ ക്ഷേത്രവും പണി കഴിപ്പിക്കും. ആന്ധ്രാ പ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ്സ് നേതാവ് ശങ്കര റാവുവാണ് സോണിയാഗാന്ധിയുടെ പേരില്‍ അമ്പലം പണിയാന്‍ ഒരുങ്ങുന്നത്. തെലുങ്കാന അമ്മ എന്ന് അര്‍ത്ഥം ഉള്ള തെലുങ്കാന തള്ളി എന്ന പേരിലാണ് വിഗ്രഹം പണിതിരിക്കുന്നത്. 500 കിലോ ഭാരമുള്ള വെങ്കല പ്രതിമയാണ് സോണിയുടേതായി പണി കഴിപ്പിച്ചിരിക്കുന്നത്.

തെലുങ്കാന സംസ്ഥാനം രൂപികരിക്കാനായി കേന്ദ്രത്തില്‍ നിന്ന് അനുമതി ലഭിച്ചതിന്റെ നന്ദി സൂചകമായാണ് സോണിയയുടെ പേരില്‍ അമ്പലം പണിയുന്നതെന്ന് ശങ്കര്‍റാവു വ്യകത്മാക്കി. ബാംഗ്ലൂര്‍ ഹൈദരാബാദ് ദേശീയ പാതക്ക് സമീപത്തായാണ് സോണിയാഗാന്ധിയുടെ ഈ പ്രതിമ സ്ഥാപിച്ചിട്ടുള്ളത്. പ്രതിമ സ്ഥാപിച്ചിട്ടുള്ള 9 ഏക്കര്‍ സ്ഥലത്തിന് സോണിയ ഗാന്ധി ശാന്തി വനം എന്ന പേരാണ് അദ്ദേഹം നല്‍കിയിരിക്കുന്നത്. സീമാന്ദ്രയുടെ മേധാവിത്വം അവസാനിപ്പിക്കുന്നതിന് നന്ദി പറയാനും പ്രാര്‍ത്ഥിക്കാനുമായാണ് ഇങ്ങനെയൊരു ക്ഷേത്രം താന്‍ പണിയാന്‍ ആഗ്രഹിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

sameeksha-malabarinews

ഈ ക്ഷേത്രത്തിനും പ്രതിമനിര്‍മ്മാണത്തിനുമായുള്ള ചിലവുകളെല്ലാം തന്റെ സ്വന്തം പണം ഉപയോഗിച്ചാണ് നടത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!