Section

malabari-logo-mobile

സമാധാന ചര്‍ച്ച പരാജയം; സുഡാന്‍ വീണ്ടും സംഘര്‍ഷത്തിലേക്ക്

HIGHLIGHTS : ഖര്‍ത്തും : ആഭ്യന്തര കലപം രൂക്ഷമായി കൊണ്ടിരിക്കുന്ന ദക്ഷിണ സുഡാന്‍ വീണ്ടും സംഘര്‍ഷത്തിലേക്ക്. ഇവിടെ വിമതര്‍ പിടിച്ചടക്കിയ പ്രദേശങ്ങള്‍ തിരിച്ചു പിട...

images (1)ഖര്‍ത്തും : ആഭ്യന്തര കലപം രൂക്ഷമായി കൊണ്ടിരിക്കുന്ന ദക്ഷിണ സുഡാന്‍ വീണ്ടും സംഘര്‍ഷത്തിലേക്ക്. ഇവിടെ വിമതര്‍ പിടിച്ചടക്കിയ പ്രദേശങ്ങള്‍ തിരിച്ചു പിടിക്കാനായായാണ് സര്‍ക്കാര്‍ ശ്രമം നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. സൈനിക അട്ടിമറി ശ്രമം ആരോപിച്ച് 11 പേരെ ജയിലിലടച്ചതോടെയാണ് സാമാധാന ചര്‍ച്ചകളും വഴിമുട്ടിയിരിക്കുന്നത്. എണ്ണ സമ്പുഷ്ടമായ വിമതരുടെ കൈവശമുള്ള പ്രദേശങ്ങള്‍ തിരിച്ചു പിടിക്കുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. വിമതര്‍ക്ക് ഏറെ സ്വാധീനമുള്ള ബന്‍ദിയൂ നഗരത്തില്‍ നിന്നും വിമതരെ തുരത്താനാണ് സര്‍ക്കാര്‍ നീക്കം. നഗരത്തില്‍ ഏറ്റുമുട്ടല്‍ ഭീതിയെ തുടര്‍ന്ന് സുരക്ഷിത സ്ഥലങ്ങള്‍ തേടി ജനങ്ങള്‍ പാലായനം ചെയ്യുകയാണ് ഇവിടെ.

ജയിലിലടച്ച 11 പേരെയും വിട്ടയക്കണമെന്ന വിമതരുടെ ആവശ്യം സര്‍ക്കാര്‍ നിരസിച്ചതോടെയാണ് സമാധാന ചര്‍ച്ചകള്‍ വഴിമുട്ടിയിരിക്കുന്നത്. അതേസമയം ചര്‍ച്ചകള്‍ എതേ്യപ്യയില്‍ നിന്നും ദക്ഷിണ സുഡാനിലെ ജുബൈലേക്ക് മാറ്റുകയാണെങ്കില്‍ മാത്രമേ തടവിലുള്ളവരെ വിട്ടയക്കുകയൊള്ളൂ എന്നാണ് സര്‍ക്കാരിന്റെ നിലപാട്.

sameeksha-malabarinews

നിലവിലെ പ്രസിഡന്റ് സാല്‍വാ ഹീറും മുന്‍ വൈസ് പ്രസിഡന്റ് റൈക്ക് മാക്കറും തമ്മിലുള്ള അധികാര വടം വലിയാണ് സുഡാനില്‍ ആഭ്യന്തര കലാപത്തിന് കാരണമായത്. ഈ കലാപത്തില്‍ ഇതു വരെ ആയിരത്തിലേറെ പേര്‍ കൊല്ലപ്പെടുകയും 20,000 ത്തിലധികം പേര്‍ അഭയാര്‍ത്ഥികളാകുകയും ചെയ്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!