Section

malabari-logo-mobile

എടിഎം വഴി പണം ഇടപാട് നടത്തുന്നതിന് സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കാന്‍ ശുപാര്‍ശ

HIGHLIGHTS : ദില്ലി : എടിഎം വഴിയുള്ള സൗജന്യ പണമിടപാടിന് സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കാന്‍ ശുപാര്‍ശ. എടിഎം വഴി ഓരോ തവണയും പണം പിന്‍ വലിക്കുമ്പോള്‍ സര്‍വ്വീസ് ചാര്‍...

atm-200411ദില്ലി : എടിഎം വഴിയുള്ള സൗജന്യ പണമിടപാടിന് സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കാന്‍ ശുപാര്‍ശ. എടിഎം വഴി ഓരോ തവണയും പണം പിന്‍ വലിക്കുമ്പോള്‍ സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കാനാണ് പുതിയ തീരുമാനം. ഇതിനായി അതത് ബാങ്കളുടെ എടിഎം ഉപയോഗത്തിന്റെ പരിധി മാസത്തില്‍ പരമാവധി 5 എണ്ണം ആക്കണമെന്ന് ബാങ്കുകള്‍ റിസര്‍വ് ബാങ്കിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ഒരു മാസത്തില്‍ 5 ലേറെ തവണ എടിഎം വഴി പണമിടപാട് നടത്തുന്നവരില്‍ നിന്ന് പ്രത്യേക തുക ഈടാക്കാനാണ് ഇന്ത്യന്‍ ബാങ്കേഴ്‌സ് അസോസിയേഷന്‍ റിസര്‍വ് ബാങ്കിനോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. കൂടാതെ വ്യത്യസ്ത ബാങ്ക് എടിഎം കളുടെ സേവനത്തിനായി ഓരോ തവണയും പണം ഈടാക്കാനും നിര്‍ദ്ദേശമുണ്ട്. ഉപഭോക്താവിന് അക്കൗണ്ടുള്ള ബാങ്കിന്റെ എടിഎമ്മിനും ഈ നിയന്ത്രണം ആവശ്യമാണെന്നും അക്കൗണ്ടുള്ള ബാങ്കിന്റെ എടിഎം ഉപയോഗം തീര്‍ത്തും സൗജന്യവുമാണ്.

sameeksha-malabarinews

എടിഎം കൗണ്ടറുകളുടെയും ഉപഭോക്താക്കളുടെയും സുരക്ഷക്കായി ജീവനക്കാരെ നിയമിക്കുന്നതിനും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നതിനും അധികമായി വരുന്ന ചിലവിലേക്കായാണ് ബാങ്ക് അസോസിയേഷന്‍ ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ടു വെച്ചിരിക്കുന്നത്.

ബാംഗ്ലൂരില്‍ എടിഎം കൗണ്ടറില്‍ യുവതി ആക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്ന് എടിഎം കൗണ്ടറുകളില്‍ സുരക്ഷ ശക്തമാക്കണമെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

എന്നാല്‍ ഉപഭോക്താക്കളില്‍ നിന്നും ഇത്തരത്തില്‍ അമിത ഫീസ് ഈടാക്കുന്ന വാണിജ്യബാങ്കുകളുടെ ഈ നടപടിക്കെതിരെ റിസര്‍വ് ബാങ്ക് രംഗത്തെത്തിയിട്ടുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!