പരപ്പനങ്ങാടിയില്‍ ലോറിയിടിച്ച് യുവാവ് മരിച്ചു

പരപ്പനങ്ങാടി: ഊര്‍പ്പായിച്ചിറ ബിവറേജിന് സമീപം ലോറിയിടിച്ച് അന്യസംസ്ഥാന തൊഴിലാളിയായ യുവാവ് മരിച്ചു. കോയമ്പത്തൂര്‍ സ്വദേശി സുന്ദര്‍രാജ് (40) ആണ് മരിച്ചത്. ഡ്രൈനേജ് നിര്‍മ്മാണ തൊഴിലാളിയായ ഇയാള്‍ ജോലിക്കിടെ വെള്ളമെടുത്ത് സമീപത്തെ

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പരപ്പനങ്ങാടി: ഊര്‍പ്പായിച്ചിറ ബിവറേജിന് സമീപം ലോറിയിടിച്ച് അന്യസംസ്ഥാന തൊഴിലാളിയായ യുവാവ് മരിച്ചു. കോയമ്പത്തൂര്‍ സ്വദേശി സുന്ദര്‍രാജ് (40) ആണ് മരിച്ചത്. ഡ്രൈനേജ് നിര്‍മ്മാണ തൊഴിലാളിയായ ഇയാള്‍ ജോലിക്കിടെ വെള്ളമെടുത്ത് സമീപത്തെ വീട്ടില്‍ നിന്നും റോഡിലേക്കിറങ്ങുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. പരിക്കേറ്റ സുന്ദര്‍രാജിനെ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ മരണം സംഭവിക്കുകയായിരുന്നു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഫറോക്കില്‍ നിന്നും പുത്തന്‍പീടികയിലേക്ക് മരവുമായി പോവുകയായിരുന്ന ലോറിയാണ് ഇടിച്ചത്. ഇന്നുച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടം നടന്നത്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •