Latest News

സ്വവര്‍ഗാനുരാഗത്തില്‍ തെറ്റില്ല:പ്രിയാമണി

ശക്തമായ കഥാപ്രാതങ്ങളിലൂടെ പ്രക്ഷകരുടെ മനം കീഴടക്കിയ താരമാണ് പ്രയാമണി. എന്നാല്‍ സിനിമയിലെന്ന പോലെ ജീവിതത്തിലും പ്രിയ തന്റെ ധൈര്യം തുറന്നു കാട്ടിയിരിക്കുകയാണ്. ഈ അടുത്തിടെ പ്രിയയുടെ ഒരു പ്രസ്താവനയാണ് ഏറെ ചര്‍ച്ചയായിരിക്കുന്നത്. സ്വര്‍ഗാനുരാഗം കുറ്റമല്ലെന്നാണ് പ്രിയ നടത്തിയ ആ പ്രസ്താവന.

ദേവയാനി ഇന്ത്യയിലേക്ക് യാത്ര തിരിച്ചു.

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി ഖോബ്രഗഡെയെ ഇന്ത്യയിലേക്ക് സ്ഥലം മാറ്റിയതായി വിദേശകാര്യ മന്ത്രാലയം. ദേവയായാനി ഇന്ത്യയിലേക്ക് യാത്ര തിരിച്ചു.
തെറ്റായ വിവരങ്ങള്‍ വിസയില്‍ രേഖപ്പെടുത്തിയ പരാതിയില്‍ ദേവയാനി ഖോബ്രാഗഡെക്കെതിരെ അമേരിക്കയിലെ കോടതി കുറ്റം ചുമത്തിയിരുന്നു.

സാറാ ജോസഫ് ആംആദ്മിയിലേക്ക്

തൃശ്ശൂര്‍ : ആംആദ്മി പാര്‍ട്ടിയുടെ ഭാഗമാകാന്‍ സാറാ ജോസഫ് ഒരുങ്ങുന്നു. ആംആദ്മി ഒരു രാഷ്ട്രീയ പാര്‍ട്ടിയല്ലെന്നും അത് ഒരു ജന മുന്നേറ്റമാണെന്നും അതിന്റെ ഭാഗമാകാന്‍ ആലോചിക്കുന്നതായും സാറാ ജോസഫ് പറഞ്ഞു.
ആംആദ്മി പാര്‍ട്ടി ഇതു വരെ പരിചിതമല്ലാത്തൊരു മൂവ്‌മെന്റ് ആണെന്നും അതിന് പ്രത്യയ ശാസ്ത്രവും ദേശീയനയവും ഇല്ലെന്നുപറയുന്നത് ദുഷ്പ്രചരണമാണെന്നും അവരുടെ നയപരിപാടികള്‍ വായിച്ചാല്‍ അത് വ്യക്തമാകുമെന്നും സാറാ ജോസഫ് പറഞ്ഞു.

പാമോലിന്‍ കേസ്; പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ അപേക്ഷ കോടതി തള്ളി

തൃശ്ശൂര്‍ : പാമോലിന്‍ കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാരിന്റെ ഹരജി തൃശ്ശൂര്‍ വിജിലന്‍സ് കോടതി തള്ളി. കേസ് ജനുവരി 22 ലേക്ക് മാറ്റി. കേസ് പിന്‍വലിക്കാനുളള തീരുമാനം മന്ത്രി സഭയെടുക്കുകയും അത് കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു.
പൊതു ഖജനാവിന് നഷ്ടമുണ്ടാക്കിയ കേസാണിതെന്നും മന്ത്രിസഭാ തീരുമാനം കൊണ്ട് അവസനിപ്പിക്കാന്‍ സാധിക്കില്ലെന്നുമാണ് കോടതി നിരീക്ഷിച്ചത്.

വൃക്ക രോഗ നിര്‍ണയ ക്യാമ്പ്

പരപ്പനങ്ങാടി : പരപ്പനങ്ങാടി ലയണ്‍സ് ക്ലബ് നെടുവ ചാരിറ്റബിള്‍ ഫൗണ്ടേഷനും BMH Care Hospital താനൂര്‍ ന്റെ സഹകരണത്തോടെ വൃക്ക നിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു.

ഹോസ്റ്റലില്‍ പ്രസവിച്ച പത്താംക്ലാസുകാരി കുഞ്ഞിനെ എറിഞ്ഞു കൊന്നു

നിസാമാബാദ് : പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പതിനാറുകാരി സ്‌കൂള്‍ ഹോസ്റ്റലില്‍ പ്രസവിച്ച് കുഞ്ഞിനെ ജനല്‍ വഴി പുറത്തേക്കെറിഞ്ഞ് കൊലപ്പെടുത്തി. നിസാമാബാദിലെ ഗേള്‍സ് റസിഡന്‍സ് സ്‌കൂളിലാണ് സംഭവം നടന്നത്. ചൊവ്വാഴ്ചയാണ് പെണ്‍കുട്ടി ഒരാണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഈ സംഭവം പുറത്തറിയാതിരിക്കാന്‍ നവജാത ശിശുവിനെ പെണ്‍കുട്ടി തന്നെ ജനല്‍ വഴി പുറത്തേക്ക് എറിയുകയായിരുന്നു. വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടി സംഭവ സ്ഥലത്തു വെച്ചു തന്നെ മരണപ്പെടുകയായിരുന്നു. ഈ പെണ്‍കുട്ടിയുടെ വിവാഹം ഒരു ബന്ധുവുമായി ഉറപ്പിച്ചിരിക്കുകയായിരുന്നു. പെണ്‍കുട്ടി കഴിഞ്ഞ അവധി നാളില്‍

ജോലി തട്ടിപ്പ്; എയര്‍ ഹോസ്സ്റ്റസ് അടക്കം 5 പേര്‍ അറസ്റ്റില്‍

കോഴിക്കോട് : വിമാനത്താവളത്തില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഉദേ്യാഗാര്‍ത്ഥികളെ കബളിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ എയര്‍ ഇന്ത്യ എയര്‍ ഹോസ്റ്റസ് അടക്കം 5 പേരെ പോലീസ് അറസ്റ്റ് ചെയ്തു. എയര്‍ ഇന്ത്യയുടെ എയര്‍ ഹോസ്റ്റസായ കൊല്ലൂര്‍ സ്വദേശിനി വാണി, ഫ്രേഡ് പോള്‍,അനുപ് ജോസഫ്, അനൂപ് , സുരേഷ് കുമാര്‍

സരിതക്ക് ജയിലില്‍ ബ്യൂട്ടീഷനുണ്ടോയെന്ന് ഹൈക്കോടതി

സോളാര്‍ കേസിലെ രണ്ടാംപ്രതി റിമാന്റില്‍ കഴിയുന്ന സരിത എസ് നായര്‍ക്ക് ജയലില്‍ ബ്യൂട്ടീഷനുണ്ടോ എന്ന് ഹൈക്കോടതി. ജയിലില്‍ കഴിയുന്ന സരിതയുടെ ദൃശ്യങ്ങള്‍ കാണുമ്പോള്‍ അങ്ങിനെ സംശയം തോന്നുന്നതായും കോടതി പറഞ്ഞു.

ഖുര്‍ആനിലെ ജന്തു കഥകള്‍ പ്രകാശനം ചെയ്തു

ദോഹ.: സമീക്ഷ പിക്‌ചേര്‍സിന്റെ ബാനറില്‍ നന്മ വിഷ്യല്‍ മീഡിയക്ക് വേണ്ടി ബന്ന ചേന്ദമംഗല്ലൂര്‍ അണിയിച്ചൊരുക്കിയ ഖുര്‍ആനിലെ ജന്തു കഥകള്‍ എന്ന ആനിമേഷന്‍ സിനിമയുടെ ഖത്തറിലെ പ്രകാശനം കാറ്റര്‍ കാറ്ററിംഗ് ഓഡിറ്റോറിയത്തില്‍ നടന്നു.

error: Content is protected !!
Scroll to Top