
‘ ഫോസില്‍സ് ‘ സമ്മേളനം
ഫോക്‌ലോര്‍ സൊസൈറ്റി ഓഫ് സൗത്ത് ഇന്ത്യന്‍ ലാംഗ്വേജസ് (ഫോസില്‍സ്) കേരള പ്രാദേശിക സമ്മേളനത്തിനും സെമിനാറിനും കാലിക്കറ്റ് സര്‍വകലാശാലാ ഫോക്‌ലോര്‍ പഠനവകുപ്പില്‍ തുടക്കമായി. രജിസ്ട്രാര്‍ ഡോ. ഡിനോജ് സെബാസ്റ്റിയന്‍ ഉദ്ഘാടനം ചെയ്തു. മലയാളം സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ. കെ.എം. ഭരതന്‍ ആമുഖഭാഷണം നടത്തി. ഫോസില്‍സ് പ്രാദേശികവിഭാഗം പ്രസിഡന്റും കേരള ഫോക് ലോര്‍ അക്കാദമി സെക്രട്ടറിയുമായ എ.വി. അജയകുമാര്‍, സര്‍വകലാശാലാ ഫോക്‌ലോര്‍ പഠനവകുപ്പ് മേധാവിയും ഫോസില്‍സ് സെക്രട്ടറിയുമായ ഡോ. സി.കെ. ജിഷ, ഡോ. ഇ.കെ. ഗോവിന്ദവര്‍മരാജ, സിനീഷ് വേലിക്കുനി തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ വിഷയങ്ങളില്‍ പ്രബന്ധാവതരണവും നടന്നു.
ഫോട്ടോ- ഫോക്‌ലോര്‍ സൊസൈറ്റി ഓഫ് സൗത്ത് ഇന്ത്യന്‍ ലാംഗ്വേജസ് (ഫോസില്‍സ്) കേരള പ്രാദേശിക സമ്മേളനം കാലിക്കറ്റ് സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ. ഡിനോജ് സെബാസ്റ്റിയന്‍ ഉദ്ഘാടനം ചെയ്യുന്നു
സി.യു.സി.ഇ.ടി. മെയ് 14 മുതല്‍
കാലിക്കറ്റ് സര്‍വകലാശാലയുടെ പി.ജി., ഇന്റഗ്രേറ്റഡ് പി.ജി., എം.പി.എഡ്., ബി.പി.എഡ്., ബി.പി.ഇ.എസ് ഇന്റഗ്രേറ്റഡ്, എല്‍.എല്‍.എം. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനുള്ള പരീക്ഷ (സി.യു.സി.ഇ.ടി. 2026) മെയ് 14-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.
പരീക്ഷാ രജിസ്‌ട്രേഷന്‍
നാലാം സെമസ്റ്റര്‍ ബി.പി.എഡ്. റഗുലര്‍, സപ്ലിമെന്ററി ഏപ്രില്‍ 2026 (2023 പ്രവേശനം മുതല്‍) പരീക്ഷക്ക് പിഴയില്ലാതെ മെയ് 18 വരെയും 200 രൂപ പിഴയോടെ 22 വരെയും രജിസ്റ്റര്‍ ചെയ്യാം.
പരീക്ഷാ ടൈംടേബിള്‍
സര്‍വകലാശാലാ പഠനവകുപ്പിലെ രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.എം. റഗുലര്‍, സപ്ലിമെന്ററി (2022 പ്രവേശനം മുതല്‍) ഏപ്രില്‍ 2026 പരീക്ഷ ജൂണ്‍ നാലിന് തുടങ്ങും. സമയക്രമം വെബ്‌സൈറ്റില്‍.
അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റര്‍ എം.എ., എം.എസ് സി., എം.കോം. വിദ്യാര്‍ഥികള്‍ക്കുള്ള ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി സെപ്റ്റംബര്‍ 2025 പരീക്ഷകള്‍ ജൂണ്‍ മൂന്നിന് തുടങ്ങും. പരീക്ഷാകേന്ദ്രം: ടാഗോര്‍നികേതന്‍, സര്‍വകലാശാലാ കാമ്പസ്. സമയക്രമം വെബ്‌സൈറ്റില്‍.
രണ്ടാം സെമസ്റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി. ഹോണേഴ്‌സ് റഗുലര്‍, സപ്ലിമെന്ററി ഏപ്രില്‍ 2026 (2019 മുതല്‍ 2025 വരെ പ്രവേശനം), സപ്ലിമെന്ററി പരീക്ഷ നവംബര്‍ 2026 (2018 പ്രവേശനം) ജൂണ്‍ 17-ന് തുടങ്ങും.
രണ്ടാം സെമസ്റ്റര്‍ ത്രിവത്സര എല്‍.എല്‍.ബി. (2020 മുതല്‍ 2025 പ്രവേശനം) റഗുലര്‍, സപ്ലിമെന്ററി ഏപ്രില്‍ 2026 പരീക്ഷ ജൂണ്‍ 17-ന് തുടങ്ങും.
സര്‍വകലാശാലാ പഠനവകുപ്പുകളിലെ രണ്ട്, നാല് സെമസ്റ്റര്‍ പി.ജി. (സി.സി.എസ്.എസ്.) സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് ഏപ്രില്‍ 2026 പരീക്ഷകള്‍ യഥാക്രമം ജൂണ്‍ 17-നും ജൂണ്‍ മൂന്നിനും തുടങ്ങും. സമയക്രമം വെബ്‌സൈറ്റില്‍.
പ്രൊജക്ട് മൂല്യനിര്‍ണയം
ആറാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എം.എ. ഇംഗ്ലീഷ് ആന്റ് മീഡിയ സ്റ്റഡീസ് ഏപ്രില്‍ 2026 റഗുലര്‍ പരീക്ഷയുടെ മൈനര്‍ പ്രൊജക്ട് മൂല്യനിര്‍ണയം തവനൂര്‍ ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ മെയ് 15-ന് നടക്കും.
പരീക്ഷാഫലം
വിവിധ വിഷയങ്ങളിലുള്ള ഒന്നാം സെമസ്റ്റര്‍ ബി.വോക്. സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് നവംബര്‍ 2025 (2022 മുതല്‍ 2024 വരെ പ്രവേശനം), സപ്ലിമെന്ററി നവംബര്‍ 2024 (2021 പ്രവേശനം), സപ്ലിമെന്ററി ഇംപ്രൂവ്‌മെന്റ് നവംബര്‍ 2024 (2019, 2020 പ്രവേശനം) പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




