Latest News

യുഎഇയില്‍ നബിദിനത്തിന് പൊതുഅവധി

അബുദാബി: പ്രവാചകനായ മുഹമ്മദ് നബിയുടെ ജന്മദിനമായ ജനുവരി 12ന് യുഎഇയില്‍ പൊതുഅവധി പ്രഖ്യാപിച്ചു. യുഎഇയിലെ ഫെഡറല്‍ വകുപ്പ് മന്ത്രാലയമാണ്

ദൃശ്യം സിനിമ ഫേസ് ബുക്കില്‍ അപ്‌ലോഡ് ചെയ്ത പ്ലസ്ടു വിദ്യാര്‍ത്ഥി അറസ്റ്റില്‍

തിരു : ദൃശ്യം സിനിമ ഫേസ് ബുക്കില്‍ അപ്‌ലോഡ് ചെയ്ത പ്ലസ് ടു വിദ്യാര്‍ത്ഥി അറസ്റ്റില്‍. കൊട്ടാരക്കര സ്വദേശിയായ പ്ലസ്ടു വിദ്യാര്‍ത്ഥിയെയാണ് ആന്റി പൈറസി സെല്‍ അറസ്റ്റ് ചെയ്തത്. ഐടി നിയമപ്രകാരവും പകര്‍പ്പവകാശ നിയമ പ്രകാരവും വിദ്യാര്‍ത്ഥിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

പാര്‍ട്ടിയില്‍ സംഘടനാ പ്രശ്‌നമുണ്ട് ; പ്രകാശ്കാരാട്ട്

കൊച്ചി : സിപിഐഎമ്മില്‍ സംഘടനാ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നു എന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി പ്രാകാശ് കാരാട്ട്. സംസ്ഥാന പ്ലീനത്തിന് ശേഷവും സംഘടനാ പ്രശ്‌നം അതുപാലെ തന്നെ നിലനില്‍ക്കുകയാണെന്നും അതുകൊണ്ട് തന്നെ അത് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും കാരട്ട് പറഞ്ഞു. കൊച്ചിയില്‍ മീറ്റ് ദ പ്രസ്സ് പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

തിരൂരില്‍ കാറിടിച്ച് 5 വയസ്സുകാരന്‍ മരിച്ചു

തിരു : ചമ്രവട്ടം ആനൊഴുക്ക് പാലത്തിന് സമീപം കാറിടിച്ച് അഞ്ചു വയസ്സുകാരന്‍ മരിച്ചു. കൂടെയുണ്ടായിരുന്ന സഹോദരിക്കും പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ മദ്രസ്സയിലേക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്.
ചമ്രവട്ടം സ്വദേശി പുളിയാട്ടില്‍ ഷാഫി സെലീന ദമ്പതികളുടെ മകന്‍ സനഫില്‍ (5) ആണ്

സന്ധ്യക്കൊപ്പം പരിപാടിയില്‍ പങ്കെടുത്തില്ലെങ്കില്‍ ജസീറക്ക് പാരിതോഷികമില്ല; ചിറ്റിലപ്പള്ളി

തൃശ്ശൂര്‍ : തിരുവനന്തപുരത്ത് എല്‍ഡിഎഫ ് നടത്തിയ ക്ലിഫ് ഹൗസ് ഉപരോധത്തെ എതിര്‍ത്ത സന്ധ്യക്കൊപ്പം കൊച്ചിയില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുത്തില്ലെങ്കില്‍ പാരിതോഷികമായി പ്രഖ്വാപിച്ച 5 ലക്ഷം രൂപ ജസീറക്ക് നല്‍കില്ലെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പളി.

ദേശീയ സ്‌കൂള്‍ കായികമേളയില്‍ പിയു ചിത്രക്ക് ട്രിപ്പിള്‍ സ്വര്‍ണ്ണം

റാഞ്ചി : 59 ാം മത് ദേശീയ സ്‌കൂള്‍ കായികമേളയില്‍ പിയു ചിത്രക്ക് ട്രിപ്പിള്‍ സ്വര്‍ണ്ണം. മീറ്റിലെ ആദ്യ ട്രിപ്പിള്‍ സ്വര്‍ണ്ണമാണ് ചിത്രയുടേത്. 5,000 മീറ്ററില്‍ കൂടി സ്വര്‍ണ്ണ നേടിയാണ് പിയു ചിത്ര തന്റെ സ്വര്‍ണ്ണ നേട്ടം 3 ആക്കി ഉയര്‍ത്തിയത്. നേരത്തെ സീനിയര്‍ പെണ്‍കുട്ടികളുടെ 1,500 മീറ്ററിലും, 3,000 മീറ്ററിലും ചിത്ര സ്വര്‍ണ്ണം നേടിയിരുന്നു.

ചിരിയും ചിന്തയും നല്‍കി കുളൂര്‍ നാടകം

തേഞ്ഞിപ്പലം: ചിരിയും ചിന്തയും സമന്വയിപ്പിച്ച് കുളൂരിന്റെ പുതിയ നാടകം അരങ്ങിലെത്തി. കോഴിക്കോട് സര്‍വ്വകലാശാലയും കേരള സംഗീത നാടക അക്കാദമിയും ചേര്‍ന്ന് സംഘടിപ്പിച്ച പ്രതിവാര നാടകോത്സവത്തില്‍ ജയപ്രകാശ് കുളൂര്‍ രചനയും

കോഴിക്കോട് ശൈശവ വിവാഹം കോടതി തടഞ്ഞു

കോഴിക്കോട് : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിപ്പിക്കാനുള്ള ശ്രമം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (അഞ്ച്) തടഞ്ഞു. നല്ലളം സ്വദേശി അബ്ദു റഹ്മാന്റെ പതിനഞ്ചുകാരിയായ മകളും, അരീക്കാട് സ്വദേശി ഇരുപത്തൊന്നുകാരനും

തിരൂര്‍ നാടോടി ബാലിക പീഡനം; വിധി 18 ന്

മഞ്ചേരി : തിരൂരില്‍ നാടോടി ബാലികയായ 3 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ജില്ലാ സെഷന്‍സ് കോടതി വാദം പൂര്‍ത്തിയാക്കി. കേസിലെ വിധി 18 ാം തിയ്യതി പറയും. പരപ്പനങ്ങാടി ചിറമംഗലം കാഞ്ഞിരകണ്ടി മുഹമ്മദ് ജാസിം(23) ആണ് കേസിലെ പ്രതി.

എംജി സര്‍വ്വകലാശാലയില്‍ എംഎസ്എഫിന് ചരിത്രനേട്ടം

കോട്ടയം: മാഹത്മാഗാന്ധി സര്‍വ്വകലാശാല വിദ്യാര്ത്ഥിയൂണിയന്‍ തെരെഞ്ഞടുപ്പില്‍ എംഎസ്ഫിന് വന്‍നേട്ടം. സര്‍വ്വകലാശാലയുടെ ചരിത്രത്തിലാദ്യമായി യുണിയന്‍ ജോയന്റ് സക്രട്ടറിയായി എംഎസ്എഫിന്റെ ടിഎസ് ഷഹബാസിനെ ms

error: Content is protected !!
Scroll to Top