തിരൂരില്‍ കാറിടിച്ച് 5 വയസ്സുകാരന്‍ മരിച്ചു

unnamed copyതിരു : ചമ്രവട്ടം ആനൊഴുക്ക് പാലത്തിന് സമീപം കാറിടിച്ച് അഞ്ചു വയസ്സുകാരന്‍ മരിച്ചു. കൂടെയുണ്ടായിരുന്ന സഹോദരിക്കും പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ മദ്രസ്സയിലേക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്.

ചമ്രവട്ടം സ്വദേശി പുളിയാട്ടില്‍ ഷാഫി സെലീന ദമ്പതികളുടെ മകന്‍ സനഫില്‍ (5) ആണ് മരണപ്പെട്ടത്. പരിക്കേറ്റ ഷിഫ്‌നയെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മൂകാംബികയില്‍ നിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്ന കാറാണ് സഹോദരങ്ങളെ ഇടിച്ചത്.

 

Share news
error: Content is protected !!
Scroll to Top