Section

malabari-logo-mobile

സന്ധ്യക്കൊപ്പം പരിപാടിയില്‍ പങ്കെടുത്തില്ലെങ്കില്‍ ജസീറക്ക് പാരിതോഷികമില്ല; ചിറ്റിലപ്പള്ളി

HIGHLIGHTS : തൃശ്ശൂര്‍ : തിരുവനന്തപുരത്ത് എല്‍ഡിഎഫ ് നടത്തിയ ക്ലിഫ് ഹൗസ് ഉപരോധത്തെ എതിര്‍ത്ത സന്ധ്യക്കൊപ്പം കൊച്ചിയില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുത്തില്ലെങ്...

downloadതൃശ്ശൂര്‍ : തിരുവനന്തപുരത്ത് എല്‍ഡിഎഫ ് നടത്തിയ ക്ലിഫ് ഹൗസ് ഉപരോധത്തെ എതിര്‍ത്ത സന്ധ്യക്കൊപ്പം കൊച്ചിയില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുത്തില്ലെങ്കില്‍ പാരിതോഷികമായി പ്രഖ്വാപിച്ച 5 ലക്ഷം രൂപ ജസീറക്ക് നല്‍കില്ലെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പളി.

സമരം കഴിയാതെ നാട്ടിലേക്ക് വരാന്‍ കഴിയില്ലെന്ന് ജസീറ ചിറ്റിലപ്പള്ളിയെ അറിയിച്ചു. തന്റെ ഉമ്മയെ കണ്ടിട്ട് 6 മാസമായെന്നും ഈ 18 ന് തന്റെ കടുംബത്തില്‍ നടക്കാനിരിക്കുന്ന വിവാഹത്തില്‍ പോലും താന്‍ പങ്കെടുക്കുന്നില്ലെന്നും ജസീറ പറഞ്ഞു. അതേസമയം താന്‍ ചിറ്റിലപ്പള്ളിയുടെ പാരിതോഷികം വേണ്ടെന്ന് പറയുന്നില്ലെന്നും സമരം കഴിഞ്ഞിട്ട് സ്വീകരിക്കാമെന്നും അതല്ലെങ്കില്‍ ഡല്‍ഹിയില്‍ സ്വീകരിക്കാമെന്നും ജസീറ പറഞ്ഞു.

sameeksha-malabarinews

ഈ മസാം 24 ന് കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ വെച്ചാണ് തുക വിതരണം ചെയ്യാന്‍ തരുമാനിച്ചിരിക്കുന്നത്.

അതെസമയം ജസീറക്കും മക്കള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഈ മാസം 17 ന് പ്രവാസി ഗായകനായ നാദിര്‍ അബ്ദുള്‍ സലാം നല്‍കുന്ന ഒരു ലക്ഷം രൂപ സമ്മാനം ഡല്‍ഹിയില്‍ വെച്ച് ജസീറക്ക് നല്‍കും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!