പാര്‍ട്ടിയില്‍ സംഘടനാ പ്രശ്‌നമുണ്ട് ; പ്രകാശ്കാരാട്ട്

prakash-karat-350_012912020848കൊച്ചി : സിപിഐഎമ്മില്‍ സംഘടനാ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നു എന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി പ്രാകാശ് കാരാട്ട്. സംസ്ഥാന പ്ലീനത്തിന് ശേഷവും സംഘടനാ പ്രശ്‌നം അതുപാലെ തന്നെ നിലനില്‍ക്കുകയാണെന്നും അതുകൊണ്ട് തന്നെ അത് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും കാരട്ട് പറഞ്ഞു. കൊച്ചിയില്‍ മീറ്റ് ദ പ്രസ്സ് പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പാര്‍ട്ടിയിലെ വിഭാഗീയത അവസാനിപ്പിക്കാന്‍ സാധിച്ചെങ്കിലും സംഘടനാ പ്രശ്‌നങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് കാരാട്ട് പറഞ്ഞു. പാര്‍ട്ടിയുടെ വിഭാഗിയത പൂര്‍ണ്ണമായും ഇല്ലാതായോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയവെയാണ് കാരാട്ട് ഇക്കാര്യം വെളിപ്പെടുത്തിയത്.

ടിപി വധം സംബന്ധിച്ച പാര്‍ട്ടിയുടെ അന്തിമ റിപ്പോര്‍ട്ട് തയ്യാറായിട്ടിലെന്നും കോടതിയുടെ പരിഗണനയിലിരിക്കുന്ന ഒരു കേസിനെ സംബന്ധിച്ചുള്ള പാര്‍ട്ടി റിപ്പോര്‍ട്ട് പുറത്ത് വിടില്ലെന്നും കാരാട്ട് പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ സംസ്ഥാന ഘടകത്തെ ആര് നയിക്കുമെന്ന ചോദ്യത്തിന് ലോകസഭാ തിരഞ്ഞെടുപ്പില്‍ ഒരു വ്യക്തിയെ കേന്ദ്രീകരിച്ചുള്ള പ്രചരണം ഉണ്ടാകില്ലെന്നാണ് കാരാട്ട് നല്‍കിയ മറുപടി.

 

Share news
error: Content is protected !!
Scroll to Top