ചിരിയും ചിന്തയും നല്‍കി കുളൂര്‍ നാടകം

തേഞ്ഞിപ്പലം: ചിരിയും ചിന്തയും സമന്വയിപ്പിച്ച് കുളൂരിന്റെ പുതിയ നാടകം അരങ്ങിലെത്തി. കോഴിക്കോട് സര്‍വ്വകലാശാലയും കേരള സംഗീത നാടക അക്കാദമിയും ചേര്‍ന്ന് സംഘടിപ്പിച്ച പ്രതിവാര നാടകോത്സവത്തില്‍ ജയപ്രകാശ് കുളൂര്‍ രചനയും

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

DSCN8552തേഞ്ഞിപ്പലം: ചിരിയും ചിന്തയും സമന്വയിപ്പിച്ച് കുളൂരിന്റെ പുതിയ നാടകം അരങ്ങിലെത്തി. കോഴിക്കോട് സര്‍വ്വകലാശാലയും കേരള സംഗീത നാടക അക്കാദമിയും ചേര്‍ന്ന് സംഘടിപ്പിച്ച പ്രതിവാര നാടകോത്സവത്തില്‍ ജയപ്രകാശ് കുളൂര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ടാര്‍-സണ്‍ എന്ന നാടകം സദസിനെ ഇരുത്തി ചിന്തിപ്പിച്ചു. സാങ്കേതികതയുടെ പിന്‍ബലമില്ലാതെ നടന്റെ ശബ്ദവും മനസ്സും ശരീരവും മാത്രം മതി നാടകം ജനഹൃദയങ്ങളിലെത്തിക്കാനെന്ന് കുളൂര്‍ മാഷ് ഒരിക്കല്‍കൂടിത്തെളിയിച്ചു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ടാര്‍-സണില്‍ വര്‍ത്തമാനകാല ജീവിതത്തിന്റെ എല്ലാ ചതിക്കുഴികളും അതിലിരകളാകപ്പെടുന്ന സാധാരണ മനുഷ്യന്റെ ആഗ്രഹങ്ങളും സ്വപ്‌നങ്ങളും ഒരു സിനിമ സംവിധായകനിലൂടെയും ഒരു അഭിനയ മോഹിയിലൂടെയും പ്രേക്ഷകന് മുന്നില്‍ അനാവരണം ചെയ്യപ്പെടുമ്പോള്‍ ജീവിതവും കലയും സത്യത്തിന്റെ പക്ഷത്താണ് നില്‍ക്കേണ്ടതെന്ന് പ്രേക്ഷക മനസ്സിനെ ഓര്‍മിപ്പിക്കുന്നു. ഏറെ നാടകീയ മുഹൂര്‍ത്തങ്ങള്‍ ഈ നാടകത്തിലുടനീളം കോര്‍ത്തുവെച്ചിട്ടുണ്ട്.

കോഴിക്കോട് സ്വദേശിയായ ബാബുരാജും വടകര സ്വദേശിയായ ടിപി രഞ്ജിത്തും ടാര്‍-സണിലെ ഇരു കഥാപാത്രങ്ങളെയും മികച്ച രീതിയില്‍ അവതരിപ്പിച്ചു.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •