Section

malabari-logo-mobile

കോഴിക്കോട് ശൈശവ വിവാഹം കോടതി തടഞ്ഞു

HIGHLIGHTS : കോഴിക്കോട് : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിപ്പിക്കാനുള്ള ശ്രമം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (അഞ്ച്) തടഞ്ഞു. നല്ലളം...

images (3)കോഴിക്കോട് : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിപ്പിക്കാനുള്ള ശ്രമം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (അഞ്ച്) തടഞ്ഞു. നല്ലളം സ്വദേശി അബ്ദു റഹ്മാന്റെ പതിനഞ്ചുകാരിയായ മകളും, അരീക്കാട് സ്വദേശി ഇരുപത്തൊന്നുകാരനും തമ്മിലുള്ള വിവാഹമാണ് കോടതി തടഞ്ഞത്.

നല്ലളത്തെ ഫാമിലി പാലസ് ഓഡിറ്റോറിയത്തില്‍ ശനിയാഴ്ചയാണ് വിവാഹം നടത്താന്‍ തീരുമാനിച്ചിരുന്നത്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും 1998 ജൂണ്‍ 27 ആണ് ജനന തിയ്യതിയെന്നും കാണിച്ച് ശൈശവ വിവാഹ സംരക്ഷണ നിയമപ്രകാരം സാമൂഹിക നീതി വകുപ്പ് നല്ലളം പോലീസില്‍ പരാതി നല്‍കി. ഹര്‍ജിയില്‍ വാദം കേട്ട മജിസ്‌ട്രേറ്റ് കെ രാജേഷാണ് ഉത്തരവിട്ടത്.

sameeksha-malabarinews

അതേസമയം പെണ്‍കുട്ടിയെ വിവാഹം കഴിപ്പിക്കുന്നത് തടയുന്നതിനെതിരെ കുട്ടിയുടെ ബന്ധുക്കള്‍ രണ്ടാം പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളി. കഴിഞ്ഞ ഡിസംബബര്‍ ഏഴിനാണ് പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതിയില്‍ കുട്ടിയുടെ ബന്ധുക്കള്‍ ഹര്‍ജി നല്‍കിയിരുന്നത്. കലക്ടര്‍, സാമൂഹിക നീതി വകുപ്പ്, നല്ലളം എസ്‌ഐ എന്നിവരെ എതിര്‍ കക്ഷികളാക്കി നല്‍കിയ ഹര്‍ജിയാണ് മുന്‍സിഫ് ഫിലിപ്പ് തോമസ് തള്ളിയത്. വിവാഹ നിശ്ചയമാണെന്നു പറഞ്ഞും ഇതിനായി കൃത്രിമമായി കത്ത് തയ്യാറാക്കിയുമാണ് ഇവര്‍ കോടതിയെ സമീപിച്ചത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!