തിരൂര്‍ നാടോടി ബാലിക പീഡനം; വിധി 18 ന്

tirur  arrust  muhammed  jasim (23) copyമഞ്ചേരി : തിരൂരില്‍ നാടോടി ബാലികയായ 3 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ജില്ലാ സെഷന്‍സ് കോടതി വാദം പൂര്‍ത്തിയാക്കി. കേസിലെ വിധി 18 ാം തിയ്യതി പറയും. പരപ്പനങ്ങാടി ചിറമംഗലം കാഞ്ഞിരകണ്ടി മുഹമ്മദ് ജാസിം(23) ആണ് കേസിലെ പ്രതി.

22 സാക്ഷികളെ ഈ കേസില്‍ വിസ്തരിച്ചു. 4 തൊണ്ടി മുതലുകളും, 21 രേഖകളും വിചാരണ വേളയില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കി.

കുട്ടിയുടെ അമ്മ ശിവകാമിയും ഇവരുടെ സഹോദരന്‍ ഗണേശനും നാടോടിയായ നസീബയും ആണ് കേസിലെ പ്രധാന സാക്ഷികള്‍. കുട്ടിയെ ചികില്‍സിച്ച കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരും കഴിഞ്ഞ ദിവസം സാക്ഷി മൊഴി നല്‍കി. പ്രോസിക്യൂഷന് വേണ്ടി അഡ്വ. അനസ് വരിക്കോടന്‍ ഹാജരായി.

കഴിഞ്ഞ മാര്‍ച്ച് നാലിനാണ് തിരൂരില്‍ കടത്തിണ്ണയില്‍ മാതാവിനോടൊപ്പം കിടന്നുറങ്ങുകയായിരുന്ന ബാലികയെ പ്രതി തട്ടികൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചത്.

 

Share news
error: Content is protected !!
Scroll to Top