Latest News

നാവികസേന മേധാവി ഡികെ ജോഷി രാജി വെച്ചു

ദില്ലി : നാവിക സേനാ മേധാവി അഡ്മിറല്‍ ഡികെ ജോഷി രാജിവെച്ചു. 7 മാസത്തിനിടെ നാവികസേന കപ്പലുകളിലുണ്ടായ അപകടങ്ങളുടെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി പ്രതിരോധ മന്ത്രാലയം രാജി സ്വീകരിച്ചത്. താല്‍ക്കാലിക നാവിക സേനാ മേധാവിയുടെ ചുമതല വൈസ് അഡ്മിറല്‍ ആര്‍കെ ധുവാനാണ്.

ഇതാദ്യമായാണ് സുരക്ഷാ വീഴ്ചയുടെ പേരില്‍ സേനാ മോധാവി രാജി വെക്കുന്നത്. 2012

തിരൂരില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു: സ്ഥലത്ത് സംഘര്‍ഷാവസ്ഥ

തിരൂരിനടുത്ത് പുല്ലുനിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ വടക്കേചാലക്കല്‍ രമേശനാ(23)ണ് വെട്ടേറ്റത്. സാരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്

കോഴിക്കോട് കടപ്പുറം ചെങ്കടലായി കേരള രക്ഷായാത്രക്ക് സമാപനം

കോഴിക്കോട് : പിണറായി നയിച്ച കേരളരക്ഷായാത്രയുടെ സമാപന സമ്മേളന നഗരിയിലേക്ക പതിനായിരക്കണക്കിന് സിപിഎം പ്രവര്‍ത്തകരും അനുഭാവികളും ഒഴുകിയെത്തിയപ്പോള്‍ കോഴിക്കോട് കടപ്പുറം അക്ഷരാര്‍ത്ഥത്തില്‍ ചെങ്കടലായി മാറി.

താനൂരില്‍ 9-ാം ക്ലാസുകാരനെ പീഢിപ്പിച്ച 5 പേര്‍ അറസ്റ്റില്‍

താനൂര്‍: 9-ാം ക്ലാസ് വിദ്യാര്‍ത്ഥിയായ ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധപീഢനത്തിനിരയാക്കി കേസില്‍ 5 പേരെ താനൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ദേവധാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ പരാതിയിലാണ് നടപടി.

വാര്‍ത്താ ചാനലുകള്‍ ജനം ബഹിഷ്‌കരിക്കണം; അമൃതാനന്ദമയിയുടെ അനുകൂലികളുടെ പ്രതിഷേധ പ്രകടനം

കൊച്ചി : വാര്‍ത്താ ചാനലുകള്‍ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയില്‍ മാതാഅമൃതാനന്ദമയി ഭക്തരും അനുകൂലികളും പ്രകടനം നടത്തി.

ജി സുകുമാരന്‍ നായര്‍ക്കെതിരെ വിടി ബല്‍റാം എംഎല്‍എ

തിരു: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കെതിരെ വിടി ബല്‍റാം എംഎല്‍എ രംഗത്ത്. സുകുമാരന്‍ നായര്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ പറ്റി പരസ്യമായ നടത്തിയ പ്രസ്താവനക്കെതിരെയാണ് എംഎല്‍എ പ്രതികരിച്ചത്.
“താന്‍ നായര്‍ സമുദായത്തിന്റെ പോപ്പാണെന്ന് പറഞ്ഞ് ഇതാ ഒരാള്‍ വന്നിരിക്കുന്നു.

പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കും

തിരു : പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനമായി. ഉപാധികളോടെയാണ് സഹകരണ മെഡിക്കല്‍ കോളേജ് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കണ്ണൂര്‍ കലക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് സര്‍ക്കാര്‍ തീരുമാനം.
ഹൈക്കോടതിയിലുള്ള കേസ് തീരുന്ന മുറക്കായിരിക്കും ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാകുക.

ലോകം മുഴുവന്‍ സൗജന്യ വൈഫൈ ഇന്റര്‍നെറ്റ് കണക്ഷന്‍ വരുന്നു.

വാഷിങ്ടണ്‍: ലോകം മുഴുവന്‍ സൗജന്യമായി വൈഫൈ ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭിക്കുന്ന പദ്ധതി വരുന്നു. അമേരിക്ക ആസ്ഥാനമായ കമ്പനിയാണ് ലോകം മുഴുവന്‍ സൗജന്യമായി ഇന്റര്‍നെറ്റ് സൗകര്യം ലഭിക്കുന്ന പദ്ധതി നടപ്പിലാക്കുന്നത്. ലോകം മുഴുവനുമുള്ള ആളുകള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ്

അമൃതാനന്ദമയി മഠത്തിനെതിരായ പരാതിയില്‍ കേസെടുക്കില്ല; പോലീസ്

കൊല്ലം : അമൃതാനന്ദമയി മഠത്തിനെതിരായി ലഭിച്ച പരാതിയില്‍ കേസെടുക്കില്ലെന്ന് പോലീസ്. സുപ്രീം കോടതിയിലെ അഭിഭാഷകനായ ഭീപക് പ്രകാശ് നല്‍കിയ പരാതിയിലാണ് കേസെടുക്കില്ലെന്ന് കരുനാഗപള്ളി പോലീസ് വ്യക്തമാക്കിയത്. നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസെടുക്കേണ്ടതില്ലെന്ന് പോലീസ് തീരുമാനിച്ചത്.

കര്‍ഷകരെ സംരക്ഷിക്കുന്നവര്‍ക്ക് വോട്ട് ചെയ്യാന്‍ കെസിബിസി ഇടയലേഖനം

കൊച്ചി : കര്‍ഷകരെ സംരക്ഷിക്കുന്നവര്‍ക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള കത്തോലിക് ബിഷപ്പ് കൗണ്‍സിലിന്റെ ഇടയ ലേഖനം. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ ഇറങ്ങിയവരെ വോട്ടിലൂടെ തോല്‍പ്പിക്കണമെന്ന് ഇടയലേഖനം ആഹ്വാനം ചെയ്തു. കെസിബിസിയുടെ നിലപാട് തിരഞ്ഞെടുപ്പില്‍ വ്യക്തമാക്കുന്ന ഇടയലേഖനം മാര്‍ച്ച് 9 ന് സിറോ മലബാര്‍ പള്ളികളില്‍ വായിക്കും

error: Content is protected !!
Scroll to Top