പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കും

22krnaz04-pariy_23_1527232eതിരു : പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനമായി. ഉപാധികളോടെയാണ് സഹകരണ മെഡിക്കല്‍ കോളേജ് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കണ്ണൂര്‍ കലക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് സര്‍ക്കാര്‍ തീരുമാനം.

ഹൈക്കോടതിയിലുള്ള കേസ് തീരുന്ന മുറക്കായിരിക്കും ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാകുക. അതേസമയം ഉപാധികള്‍ എന്തൊക്കെയാണെന്ന് വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഏറ്റെടുക്കുമ്പോള്‍ വരുന്ന സാമ്പത്തിക ബാധ്യത സംബന്ധിച്ച ധനവകുപ്പിന്റെ അഭിപ്രായം മന്ത്രിസഭയുടെ പരിഗണനക്ക് വരുന്നുണ്ട്. മന്ത്രിസഭായോഗത്തിലാണ് പരിയാരം മെഡിക്കല്‍ കോളേജ് ഏറ്റെടുക്കാനുള്ള തീരുമാനം ഉണ്ടായത്.

നേരത്തെ പരിയാരം മെഡിക്കല്‍ കോളേജ് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും വലിയ ബാധ്യതയാകുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് തീരുമാനം ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ മെഡിക്കല്‍ കോളേജ് ഏറ്റെടുക്കുന്നതിന്റെ നിയമസാമ്പത്തിക വശങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച കെഎം മാണി നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് തീരുമാനം മരവിപ്പിച്ചത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം വരുന്നതിന് മുമ്പുള്ള അവസാനത്തെ മന്ത്രിസഭാ യോഗമായതിനാല്‍ പരിയാരം മെഡിക്കല്‍ കോളേജ് ഏറ്റെടുക്കുന്നത് ഉള്‍പ്പെടെയുള്ള ജനപ്രിയ തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന് സൂചനയുണ്ടായിരുന്നു.

 

Share news
error: Content is protected !!
Scroll to Top