ജി സുകുമാരന്‍ നായര്‍ക്കെതിരെ വിടി ബല്‍റാം എംഎല്‍എ

balramതിരു: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കെതിരെ വിടി ബല്‍റാം എംഎല്‍എ രംഗത്ത്. സുകുമാരന്‍ നായര്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ പറ്റി പരസ്യമായ നടത്തിയ പ്രസ്താവനക്കെതിരെയാണ് എംഎല്‍എ പ്രതികരിച്ചത്.

“താന്‍ നായര്‍ സമുദായത്തിന്റെ പോപ്പാണെന്ന് പറഞ്ഞ് ഇതാ ഒരാള്‍ വന്നിരിക്കുന്നു. അല്ലെങ്കിലും കഴിക്കേണ്ട മരുന്നുകള്‍ കൃത്യ സമയത്ത് കഴിച്ചില്ലെങ്കില്‍ ചിലര്‍ക്ക് ഇങ്ങനെ താനെന്തോ കോപ്പ് ആണെന്നൊക്കെ തോന്നും.” തന്റെ ഫേസ് ബുക്ക് വാളിലാണ് എംഎല്‍എ എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയെ കളിയാക്കുന്ന തരത്തില്‍ ഇത്തരത്തില്‍ പോസ്റ്റിട്ടിരിക്കുന്നത്.

കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ എന്‍എസ്എസിനെയും മന്നത്ത് പത്മനാഭനെയും അപമാനിച്ചതായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. അതിന് മറുപടിയായാണ് തന്റെ ഫേസ് ബുക്ക് പേജിലൂടെ ബല്‍റാം പ്രതികരിച്ചത്.

 

Share news
error: Content is protected !!
Scroll to Top